അയോധ്യയിലെ രാമക്ഷേത്രത്തിന് 1.75 കിലോഗ്രാം വെള്ളി ചൂൽ സമ്മാനിച്ച് ഭക്തർ

By Web TeamFirst Published Jan 30, 2024, 3:52 PM IST
Highlights


രാമക്ഷേത്രത്തിലെ  വിശുദ്ധമന്ദിരം ശുചീകരിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ഭക്തർ ചൂൽ സമ്മാനിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. 

അയോധ്യ:  ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇവിടേക്ക് എത്തുന്ന ഭക്തിരുടെ എണ്ണം വർധിക്കുകയാണ്. നിരവധിയാളുകളാണ് ക്ഷേത്ര ട്രസ്റ്റിലേക്ക് ഇപ്പോൾ സമ്മാനങ്ങളും സംഭാവനകളും നൽകുന്നത്. അക്കൂട്ടത്തിൽ ക്ഷേത്ര ട്രസ്റ്റിന് സമ്മാനമായി ലഭിച്ച ഒരു ചൂൽ ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. ചൂൽ എന്നു കേട്ട് പുൽച്ചൂലോ ഈർക്കിളിചൂല്ലോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. പൂർണ്ണമായും വെള്ളിയിൽ തീർത്ത മനോഹരമായ ഒരു ചൂൽ ആണിത്. 1.75 കിലോഗ്രാം ഭാരമുള്ള ഈ വെള്ളി ചൂൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് സമ്മാനിച്ചത് അഖില ഭാരതീയ മംഗ് സമാജിലെ ഭക്തരാണ്.  

പുലര്‍ച്ചെ 2.30 ന് മദ്യപിച്ച് ഫ്ലാറ്റുകളിലെത്തി കോളിംഗ് ബെൽ അടിക്കുന്ന യുവതികള്‍, പ്രതികരിച്ച് സോഷ്യല്‍ മീഡിയ

| Ayodhya: Devotees of Shri Ram from the 'Akhil Bharatiya Mang Samaj' donate a silver broom to the Ram Janambhoomi Teerth Kshetra Trust, with a request that it be used for cleaning the Garbha Griha.
The silver broom weighs 1.751 kg. pic.twitter.com/K9Mgd6HnMZ

— ANI (@ANI)

Latest Videos

വിവാഹം കഴിഞ്ഞ് 9 വർഷം, 8 കുട്ടികൾ; ഒടുവിൽ ഭര്‍ത്താവിന് മറ്റൊരു ഭാര്യ; 232 കോടി നഷ്ടപരിഹാരം വേണമെന്ന് യുവതി !

രാമക്ഷേത്രത്തിലെ  വിശുദ്ധമന്ദിരം ശുചീകരിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ഭക്തർ ചൂൽ സമ്മാനിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. എഎൻഐ, എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഭക്തർ വെള്ളിച്ചൂൽ ശിരസ്സിലേറ്റി ജാഥയായി ക്ഷേത്രത്തിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങൾ കാണാം.ജനുവരി 22 ന് ക്ഷേത്രം തുറന്നത് മുതൽ ഏകദേശം 19 ലക്ഷം ഭക്തർ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.  ജനുവരി 23 ന് പ്രാൺ പ്രതിഷ്ഠ ചടങ്ങിനെത്തുടർന്ന് പൊതുജനങ്ങൾക്കായി തുറന്ന ക്ഷേത്രത്തിൽ ആദ്യദിവസം തന്നെ എത്തിയത് 5 ലക്ഷത്തിലധികം സന്ദർശകരാണ്. ഇപ്പോൾ പ്രതിദിന സന്ദർശനങ്ങൾ 2 ലക്ഷത്തിലധികം വരുന്നുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു. സന്ദര്‍ശകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ട്രസ്റ്റ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. 

അഴിമതി; 1,10,000 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി നേരിട്ടെന്ന് ചൈന
 

click me!