24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കാനും മാധ്യമങ്ങളിലൂടെ ബോധവൽക്കരണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ദില്ലി: വിവിധ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉന്നതതലയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. രോഗികൾ കൂടുതലുളള സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ വകുപ്പുകളോട് യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും നിർദേശിച്ചു. എയിംസ് അടക്കമുള്ള കേന്ദ്ര സർക്കാർ ആശുപത്രികളിൽ പ്രത്യേക ഡെങ്കിപ്പനി വാർഡുകൾ തുറക്കാനും വേണ്ടത്ര ജീവനക്കാരും മരുന്നും ഉറപ്പാക്കാനും നിർദേശിച്ചു. 24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കാനും മാധ്യമങ്ങളിലൂടെ ബോധവൽക്കരണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.