മേഖലയിൽ മഴക്കാല മുന്നൊരുക്കം പൂർത്തിയാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഉദ്യോഗസ്ഥർ ആർക്കും എതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല.
ദില്ലി: ദില്ലിയിൽ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ ദുരന്തത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെ സമരം ഇന്നും തുടരും. മേഖലയിൽ മഴക്കാല മുന്നൊരുക്കം പൂർത്തിയാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഉദ്യോഗസ്ഥർ ആർക്കും എതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല.
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തിൽ അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഓൾഡ് രജീന്ദർ നഗറിലെ വിവിധ കോച്ചിംഗ് സെന്ററിൽ ഇന്നും പരിശോധനകൾ തുടരും. അറസ്റ്റിലായ റാവൂസ് കോച്ചിംഗ് സെന്റർ ഉടമയെയും കോർഡിനേറ്ററെയും അടക്കം അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി. ഇവരെ ആഗസ്റ്റ് 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
undefined
അപകടത്തില്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവിൽ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ചികിത്സ നൽകി. റാവു സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെൻ്റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതിൽ മൂന്ന് പേർ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നെന്നും ദില്ലി ഫയർ സർവീസ് അറിയിച്ചു.