സ്വപ്ന നമ്പർ ലേലത്തിൽ സ്വന്തമാക്കി വാഹന ഉടമ, ചെലവാക്കിയത് ആഡംബര കാറിനേക്കാൾ ഉയർന്ന തുക!

By Web TeamFirst Published Jul 9, 2024, 3:15 PM IST
Highlights

0001 എന്ന നമ്പറിന് അടിസ്ഥാന വില അഞ്ച് ലക്ഷം രൂപയായിരുന്നു. എന്നാൽ, ലേലം ആരംഭിച്ചതോടെ വില കുത്തനെ ഉയർന്നു. ഈ ശ്രേണിയിൽ ഈ നമ്പറിനാണ് ആവശ്യക്കാരേറെയെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു.

ദില്ലി: എസ്‍യുവിയുടെ വില കൊടുത്ത് സ്വപ്ന നമ്പർ സ്വന്തമാക്കി വാഹനയുടമ. ദില്ലിയിലാണ്  0001 രജിസ്ട്രേഷൻ നമ്പറിനാണ് ലേലത്തിൽ 23.4 ലക്ഷം രൂപ ലഭിച്ചത്. ദില്ലി സർക്കാരിൻ്റെ ഗതാഗത വകുപ്പിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരമാണ് 0001 എന്ന നമ്പറിന് മാർച്ചിൽ വലിയ തുക ലഭിച്ചത്. ഈ വർഷം ജൂൺ വരെയുള്ള ലേലങ്ങളിലെയും ഏറ്റവും ഉയർന്ന തുകയാണിത്. വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി നമ്പർ സ്വന്തമാക്കിയയാളുടെ വിവരങ്ങൾ പങ്കുട്ടിട്ടില്ല. ജൂണിൽ 11 ലക്ഷം രൂപയ്ക്ക് വിറ്റ 0009 എന്ന നമ്പറാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 0007 എന്ന നമ്പർ 10.8 ലക്ഷം രൂപ നേടി.

0001 എന്ന നമ്പറിന് അടിസ്ഥാന വില അഞ്ച് ലക്ഷം രൂപയായിരുന്നു. എന്നാൽ, ലേലം ആരംഭിച്ചതോടെ വില കുത്തനെ ഉയർന്നു. ഈ ശ്രേണിയിൽ ഈ നമ്പറിനാണ് ആവശ്യക്കാരേറെയെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു. മന്ത്രിമാർ, ബിസിനസുകാർ, കായിക താരങ്ങൾ തുടങ്ങിയവരെല്ലാം ലേലത്തിൽ പങ്കെടുക്കാറുണ്ടെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. സമാനമായ രീതിയിൽ, 0007 നമ്പറിനും ആവശ്യക്കാരേറെയാണ്. ജെയിംസ് ബോണ്ട്, ക്രിക്കറ്റ് ഐക്കൺ മഹേന്ദ്ര സിംഗ് ധോണി, ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ എന്നിവരുമായി 7 എന്ന നമ്പറിന് ബന്ധമുള്ളതിനാലാണ് ആവശ്യക്കാർ വർധിക്കാൻ കാരണം.

Latest Videos

ജനുവരി ലേലത്തിൽ 0002-ന് 5.1 ലക്ഷം രൂപ നേടി. 0002 മുതൽ 0009 വരെയുള്ള നമ്പറുകൾക്ക് 3 ലക്ഷം രൂപ, 0010 മുതൽ 0099, 0786, 1000, 1111, 7777, 9999 എന്നീ നമ്പറുകൾക്ക് 2 ലക്ഷം രൂപ, 0100, 01101, 033 തുടങ്ങിയ നമ്പറുകൾക്ക് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് അടിസ്ഥാന വില. ഇഷ്ടപ്പെട്ട നമ്പറുകൾക്ക് ഏകദേശം 25,000 രൂപ വിലവരും. 0786 എന്ന നമ്പറിനും ആവശ്യക്കാരേറെയാണ്. 

click me!