തോക്ക് ചൂണ്ടി 20 സെക്കന്‍റിൽ കൊള്ള, പറ്റിയത് വൻ അമളി; ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ചത് റോൾഡ് ഗോൾഡ് ആഭരണങ്ങൾ

By Web Team  |  First Published Aug 3, 2024, 2:41 PM IST

മോഷണം പോയ ആഭരണങ്ങൾ 16,000 രൂപയോളം വില വരുന്നതാണെന്നും ഇവ റോൾഡ് ഗോൾഡ് ആണെന്നും അന്വേഷണത്തിൽ വ്യക്തമായതായി ഹിഞ്ജേവാഡി സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ കനയ്യ തോറാട്ട് പറഞ്ഞു.


പൂനെ: മഹാരാഷ്ട്രയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കള്ളന്മാർക്ക് പറ്റിയത് വൻ അബദ്ധമെന്ന് പൊലീസ്. ജ്വല്ലറി ഉടമയെ തോക്കിൻ മുനയിൽ നിർത്തി മോഷ്ടാക്കൾ അടിച്ചെടുത്തത് റോൾഡ് ഗോൾഡ് ആഭരണങ്ങൾ. പൂനെയിലെ ഒരു ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് കവർച്ച നൽകിയത്. മോഷണത്തിന്‍റെ സിസിടി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൂനെയിലെ ഹിൻജെവാഡിയിലെ ലക്ഷ്മി ചൗക്കിലെ ശിവമുദ്ര  ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് മോഷണം നടന്നത്.

വ്യാപരം തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ജ്വല്ലറിയിലേക്ക് മൂന്നംഗ കവർച്ചാ സംഘം എത്തിയത്. ജ്വല്ലറിയിലെത്തിയ കവർച്ചാ സംഘത്തിലെ ഒരാൾ ബാഗിൽ നിന്നും തോക്കെടുത്ത് ഉടമയ്ക്ക് നേരെ നീട്ടി. പിന്നാലെ കോളറിൽ പിടിച്ച് വലിച്ചിട്ട് ഭീഷണിപ്പെടുത്തി. മറ്റൊരാൾ ബാഗുമായി കൗണ്ടറിന് മുകളിൽ കയറി സ്വർണ്ണാഭരണങ്ങൾ കവർന്നു. കൂട്ടാളിയും ആഭരണങ്ങൾ ബാഗിലാക്കി. എല്ലാം 20 സെക്കന്‍റിനുള്ളിൽ നടന്നു.

Latest Videos

undefined

എന്നാൽ മോഷ്ടാക്കൾ കവർന്നത് റോൾഡ് ഗോൾഡ് ആഭരണങ്ങളാണെന്ന് പൊലീസ് പറഞ്ഞു. മോഷണം പോയ ആഭരണങ്ങൾ 16,000 രൂപയോളം വില വരുന്നതാണെന്നും ഇവ റോൾഡ് ഗോൾഡ് ആണെന്നും അന്വേഷണത്തിൽ വ്യക്തമായതായി ഹിഞ്ജേവാഡി സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ കനയ്യ തോറാട്ട് പറഞ്ഞു. രാവിവെ ജ്വല്ലറി ഉടമ കട തുറന്ന ഉടനെയാണ് മോഷണം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടനെ പിടികൂടാനാകുമെന്നും പൊലീസ് അറിയിച്ചു.

Read More : രാത്രി മട്ടനും ചപ്പാത്തിയും കഴിച്ച് കിടന്നു, ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു, ഒരാള്‍ കോമയില്‍; ദുരൂഹത

click me!