ഡിജിറ്റൽ അറസ്റ്റടക്കം സൈബർ തട്ടിപ്പ്; രാജ്യവ്യാപകമായി പരിശോധന; 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ

By Web TeamFirst Published Oct 1, 2024, 9:37 AM IST
Highlights

കൊൽക്കത്തയിൽ നിന്ന് എട്ടുപേരാണ് പിടിയിലായിരിക്കുന്നത്. 
 

ദില്ലി: ഡിജിറ്റൽ അറസ്റ്റടക്കം സൈബർ തട്ടിപ്പിൽ രാജ്യവ്യാപകമായി 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ. 32 ഇടങ്ങളിൽ നടന്ന പരിശോധനക്ക് പിന്നാലെയാണ് സിബിഐ നടപടി എടുത്തിരിക്കുന്നത്. പൂനെ, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളിൽ പരിശോധന നടത്തി. കൊൽക്കത്തയിൽ നിന്ന് എട്ടുപേരാണ് പിടിയിലായിരിക്കുന്നത്. 

അതേ സമയം,  സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കവുമായി പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ രംഗത്ത് വന്നിരുന്നു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ വലയ്ക്കുന്ന സ്‌പാം കോളുകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും ഫിഷിംഗ് അടക്കമുള്ള സൈബര്‍ കുറ്റകൃത്യങ്ങളും ചെറുക്കാന്‍ എഐ, മെഷീന്‍ ലേണിംഗ് അധിഷ്ഠിത സംവിധാനം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഭാരത് സ‌ഞ്ചാര്‍ നിഗം ലിമിറ്റഡ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ ഉപഭോക്താക്കളെയും പൊതുജനങ്ങളെയും അറിയിച്ചിരുന്നു. 

Latest Videos

click me!