സിയുഇടി യുജി പരീക്ഷാ ഫലം വൈകുന്നു; ബിരുദ പ്രവേശനം പ്രതിന്ധിയിൽ, അക്കാദമിക്ക് കലണ്ടറും തകിടം മറിയും

By Web Team  |  First Published Jul 1, 2024, 11:01 AM IST

പരീക്ഷ ഫലം വൈകുന്നതോടെ ബിരുദ പ്രവേശനം അവതാളത്തിലാകും. ഈ ക്കൊല്ലത്തെ അക്കാദമിക്ക് കലണ്ടറും തകിടം മറിയും.


ദില്ലി: സിയുഇടി യുജി പരീക്ഷാ ഫലം വൈകുന്നതിനാൽ കേന്ദ്രസർവകലാശാലകളിലെ ബിരുദ പ്രവേശനം പ്രതിന്ധിയിൽ. ഇന്നലെ സിയുഇടി യുജി പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു എൻടിഎ അറിയിച്ചിരുന്നത്. എന്നാൽ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഫലം വൈകുന്നതോടെ ബിരുദ പ്രവേശനം അവതാളത്തിലാകും. ഈ ക്കൊല്ലത്തെ അക്കാദമിക്ക് കലണ്ടറും തകിടം മറിയും. പരീക്ഷാ ഫലം വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. 

അതിനിടെ നീറ്റ് -യു ജി, യു ജി സി-നെറ്റ്  പരീക്ഷകളിലെ വൻ ക്രമക്കേട് സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹൈബി ഈഡൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.  ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന ഒരു വിഷയമാണിതെന്നും  ഇത്ര വലിയ ക്രമക്കേട് നടന്നിട്ടും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും ഹൈബി ഈഡൻ ആരംഭിച്ചു. ക്രമക്കേട് നടന്ന പരീക്ഷകൾ റദ്ദാക്കി അത് വീണ്ടും നടത്തുന്നതിന് കേന്ദ്രം തയ്യാറാകണമെന്നും അതിനോടൊപ്പം  സുപ്രീം കോടതി ജഡ്ജിമാരുടെ പാനലിനെ നിയമിച്ച് സുതാര്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest Videos

Read More : വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാൻ നീക്കം; ഡിജിപി ഷെയ്ക്ക് ദർവേസിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി കോടതി ജപ്തി ചെയ്തു

click me!