രാജ്യത്ത് മരണം നാലായിരം കടന്നു; പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 6977 പേർക്ക്

By Web Team  |  First Published May 25, 2020, 9:35 AM IST

രോഗബാധിതരുടെ എണ്ണം വ‍ർധിച്ച് കൊണ്ടിരിക്കെ ഇന്ന് മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിച്ചു. ആന്ധ്രാ പ്രദേശ് പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആണ് സർവീസ് തുടങ്ങിയത്.


ദില്ലി: രാജ്യത്തെ കൊവിഡ് മരണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ 154 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6977 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർ‍ധനവാണ് ഇത്. മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതൽ രോഗികൾ. മഹാരാഷ്ട്രയിൽ മാത്രം 50,231 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. 

S. No. Name of State / UT Total Confirmed cases* Cured/Discharged/Migrated Deaths**
1 Andaman and Nicobar Islands 33 33 0
2 Andhra Pradesh 2823 1856 56
3 Arunachal Pradesh 1 1 0
4 Assam 378 55 4
5 Bihar 2587 702 13
6 Chandigarh 238 186 3
7 Chhattisgarh 252 67 0
8 Dadar Nagar Haveli 2 0 0
9 Delhi 13418 6540 261
10 Goa 66 19 0
11 Gujarat 14056 6412 858
12 Haryana 1184 765 16
13 Himachal Pradesh 203 63 3
14 Jammu and Kashmir 1621 809 21
15 Jharkhand 370 148 4
16 Karnataka 2089 654 42
17 Kerala 847 521 4
18 Ladakh 52 43 0
19 Madhya Pradesh 6665 3408 290
20 Maharashtra 50231 14600 1635
21 Manipur 32 4 0
22 Meghalaya 14 12 1
23 Mizoram 1 1 0
24 Odisha 1336 550 7
25 Puducherry 41 12 0
26 Punjab 2060 1898 40
27 Rajasthan 7028 3848 163
28 Sikkim 1 0 0
29 Tamil Nadu 16277 8324 111
30 Telengana 1854 1090 53
31 Tripura 191 165 0
32 Uttarakhand 317 58 3
33 Uttar Pradesh 6268 3538 161
34 West Bengal 3667 1339 272
  Cases being reassigned to states 2642    
  Total# 138845 57721 4021
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

രോഗബാധിതരുടെ എണ്ണം വ‍ർധിച്ച് കൊണ്ടിരിക്കെ ഇന്ന് മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിച്ചു. ആന്ധ്രാ പ്രദേശ് പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആണ് സർവീസ് തുടങ്ങിയത്. ആന്ധ്രയിൽ നാളെയും ബംഗാളിൽ വ്യാഴാഴ്ചയും ആണ് സർവീസ് തുടങ്ങുക. ദില്ലിയിൽ നിന്ന് 380 സർവീസുകൾ ആണ് ഇന്നുള്ളത്. ഇതിൽ ഇരുപത്തിയഞ്ച് സർവീസുകൾ കേരളത്തിലേക്ക് ആണ്. മുംബൈ ചെന്നൈ വിമാനത്താവളങ്ങളിലേക്ക് ഒരു ദിവസം ഇരുപത്തിയഞ്ച് വിമാനങ്ങൾ മാത്രമേ എത്തൂ. ആന്ധ്രയിലും പശ്ചിമ ബംഗാളിലും സർവീസുകളുടെ എണ്ണം ചുരുക്കും. 

Latest Videos

ആഭ്യന്തര വിമാന സർവീസ് തുടങ്ങുന്നത് നീട്ടണം എന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിൽ ചില സംസ്ഥാനങ്ങളെ ഒഴിവാക്കി സർവീസ് തുടങ്ങുന്നത് പ്രായോഗികം അല്ലെന്ന് വിലയിരുത്തുക ആയിരുന്നു. ഇതിന് പകരമാണ് ഈ സംസ്ഥാനങ്ങളിൽ സർവീസുകളുടെ എണ്ണം പരിമിതപ്പെടുത്തിയത്. അറുപത്തിരണ്ട് ദിവസത്തിന് ശേഷം ആണ് രാജ്യത്ത് വിമാന സർവീസ് വീണ്ടും തുടങ്ങുന്നത്. ആഴ്ചയിൽ 8428 സർവീസുകൾ ആണ് ഉണ്ടാവുക. 

click me!