ഇത് വരെ 20,160 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 467 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 7,19,665 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 467 പേരാണ് ഈ സമയത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം ഇരുപതിനായിരം കടന്നു. ഇത് വരെ 20,160 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
കേസുകൾ കൂടിയത് ഇങ്ങനെ :
undefined
2.80 ശതമാനമാണ് രാജ്യത്തെ നിലവിലെ മരണനിരക്ക്. രോഗ മുക്തി നിരക്ക് 61.13 ശതമാനമായി ഉയർന്നിട്ടുണ്ട്. 4,39,948 പേർക്കാണ് രോഗം ഭേദമായത്. അഞ്ച് ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ആറ് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷത്തിലെത്തിയത്. ഒരു ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷത്തിൽ എത്താൻ എടുത്തത് 49 ദിവസവും.
ദില്ലി, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. തമിഴ്നാടിന് പിന്നാലെ ദില്ലിയിലും രോഗബാധിതർ ഒരു ലക്ഷം കടന്നു. കർണ്ണാടക, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സ്ഥിതി മോശമാകുകയാണ്. കർണ്ണാടകത്തിലും തെലങ്കാനയിലും ആകെ രോഗികളുടെ എണ്ണം ഇരുപത്തിഅയ്യായിരം കടന്നു.
കേന്ദ്ര ആരോഗ്യവകുപ്പ് ഇന്ന് രാവിലെ 9.30ക്ക് പ്രസിദ്ധീകരിച്ച പട്ടിക
S. No. | Name of State / UT | Active Cases* | Cured/Discharged/Migrated* | Deaths** | Total Confirmed cases* |
---|---|---|---|---|---|
1 | Andaman and Nicobar Islands | 67 | 74 | 0 | 141 |
2 | Andhra Pradesh | 10860 | 8920 | 239 | 20019 |
3 | Arunachal Pradesh | 176 | 92 | 2 | 270 |
4 | Assam | 4264 | 7882 | 14 | 12160 |
5 | Bihar | 3031 | 8997 | 97 | 12125 |
6 | Chandigarh | 82 | 401 | 6 | 489 |
7 | Chhattisgarh | 624 | 2667 | 14 | 3305 |
8 | Dadra and Nagar Haveli and Daman and Diu | 183 | 114 | 0 | 297 |
9 | Delhi | 25620 | 72088 | 3115 | 100823 |
10 | Goa | 745 | 1061 | 7 | 1813 |
11 | Gujarat | 8497 | 26315 | 1960 | 36772 |
12 | Haryana | 3893 | 13335 | 276 | 17504 |
13 | Himachal Pradesh | 303 | 763 | 11 | 1077 |
14 | Jammu and Kashmir | 3219 | 5318 | 138 | 8675 |
15 | Jharkhand | 759 | 2068 | 20 | 2847 |
16 | Karnataka | 14389 | 10527 | 401 | 25317 |
17 | Kerala | 2254 | 3341 | 27 | 5622 |
18 | Ladakh | 168 | 836 | 1 | 1005 |
19 | Madhya Pradesh | 3088 | 11579 | 617 | 15284 |
20 | Maharashtra | 87699 | 115262 | 9026 | 211987 |
21 | Manipur | 656 | 734 | 0 | 1390 |
22 | Meghalaya | 36 | 43 | 1 | 80 |
23 | Mizoram | 64 | 133 | 0 | 197 |
24 | Nagaland | 382 | 243 | 0 | 625 |
25 | Odisha | 3002 | 6486 | 38 | 9526 |
26 | Puducherry | 459 | 331 | 12 | 802 |
27 | Punjab | 1828 | 4494 | 169 | 6491 |
28 | Rajasthan | 3949 | 16278 | 461 | 20688 |
29 | Sikkim | 60 | 65 | 0 | 125 |
30 | Tamil Nadu | 46836 | 66571 | 1571 | 114978 |
31 | Telangana | 10646 | 14781 | 306 | 25733 |
32 | Tripura | 460 | 1219 | 1 | 1680 |
33 | Uttarakhand | 533 | 2586 | 42 | 3161 |
34 | Uttar Pradesh | 8718 | 19109 | 809 | 28636 |
35 | West Bengal | 6973 | 15235 | 779 | 22987 |
Cases being reassigned to states | 5034 | 5034 | |||
Total# | 259557 | 439948 | 20160 | 719665 | |
*(Including foreign Nationals) | |||||
**( more than 70% cases due to comorbidities ) | |||||
#States wise distribution is subject to further verification and reconciliation | |||||
#Our figures are being reconciled with ICMR |