ഹരിയാനയിലും കശ്മീരിലും പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ മുന്നണി; പിഡിപിയെ ഒപ്പം കൂട്ടി സർക്കാരുണ്ടാക്കുമെന്ന് കെസി

By Web TeamFirst Published Oct 6, 2024, 8:45 AM IST
Highlights

ഹരിയാനയിൽ പ്രചാരണ രം​ഗത്ത് കോൺ​ഗ്രസിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. 60 ന് മുകളിൽ സീറ്റ് ലഭിക്കും. അവിടെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. രാഹുൽ​ഗാന്ധിയുടെ പ്രചാരണവും മാനിഫെസ്റ്റോയും ജനങ്ങളുടെ അഭിലാഷങ്ങൾക്കൊപ്പമുള്ളതായിരുന്നുവെന്നും ഹരിയാനയിൽ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തന്നെയാണ് കരുതുന്നത്. 

ദില്ലി: ഹരിയാനയിലും ജമ്മു കശ്മീരിലും എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും. ഹരിയാനയിൽ സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി. കശ്മീരിൽ കേവല ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പറഞ്ഞു. പിഡിപിയെ ഒപ്പം കൂട്ടിയെങ്കിലും സർക്കാരുണ്ടാക്കുമെന്നും വേണു​ഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഹരിയാനയിൽ പ്രചാരണ രം​ഗത്ത് കോൺ​ഗ്രസിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. 60 ന് മുകളിൽ സീറ്റ് ലഭിക്കും. അവിടെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. രാഹുൽ​ഗാന്ധിയുടെ പ്രചാരണവും മാനിഫെസ്റ്റോയും ജനങ്ങളുടെ അഭിലാഷങ്ങൾക്കൊപ്പമുള്ളതായിരുന്നുവെന്നും ഹരിയാനയിൽ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ജമ്മുകശ്മീരിൽ സർക്കാർ പിന്നിൽ നിന്ന് കളിക്കുന്ന സാഹചര്യം ഉണ്ട്. കശ്മീരിനെ വിഭജിച്ചത് തന്നെ അതിനാണ്. സംസ്ഥാനങ്ങൾ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കുന്നത് വിരളമാണ്. കോൺ​ഗ്രസ്-നാഷ്ണൽ കോൺ​ഫറൻസ് സഖ്യത്തിന് വിജയമുണ്ടാവും. ഇന്നലേയും നേതാക്കൻമാരുമായി സംസാരിച്ചു. എല്ലാവരും വളരെ ആത്മവിശ്വാസത്തോടെയാണ് ഇരിക്കുന്നത്. ലഫ്റ്റനന്‍റ് ഗവർണർക്ക് 5 എംഎൽഎമാരെ നോമിനേറ്റ് ചെയ്യാമെന്ന വ്യവസ്ഥ ബിജെപി ഉണ്ടാക്കിയെങ്കിലും കശ്മീരിൽ സർക്കാരുണ്ടാക്കാൻ കഴിയില്ലെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. 

Latest Videos

എന്ത് തരത്തിലുള്ള ജനാധിപത്യ വിരുദ്ധ ശ്രമങ്ങൾ നടത്തിയാലും ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിയില്ല. പിഡിപി ഇന്ത്യാ സഖ്യത്തിന്റെ ഭാ​ഗമാണ്. പല കാരണങ്ങൾ കൊണ്ട് സഖ്യമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യ സഖ്യത്തിൻ്റെ ഭാ​ഗമാണ്. ബിജെപിക്കൊപ്പം പിഡിപി പോകില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

ജമ്മുകശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോൺ​ഗ്രസ് സഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. അതേ സമയം ചില സര്‍വേകള്‍ തൂക്കുസഭക്കുള്ള സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു. പത്ത് വര്‍ഷത്തിന് ശേഷം ജമ്മുകശ്മീരില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യ സഖ്യത്തിനനുകൂലമാകുമെന്നാണ് പ്രവചനം. 90 അംഗ സഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം 50 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ തവണ സര്‍ക്കാരുണ്ടാക്കിയ പിഡിപി വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങിയേക്കും. ജമ്മുമേഖലയില്‍ സീറ്റുകളുയര്‍ത്താന്‍ ബിജെപിക്കാകും. പക്ഷേ പുനസംഘടനക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന കശ്മീരില്‍ തിരിച്ചടി നേരിടും. ചെറിയ പാര്‍ട്ടികള്‍ക്കും ജമാ അത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകള്‍ക്കും ഇന്ത്യ സഖ്യത്തിന്‍റെ വോട്ടുകള്‍ കാര്യമായി ഇടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍വേകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യ ടുഡേ സീവോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേയില്‍  ബിജെപിക്ക് മുന്‍തൂക്കമെന്നാണ് പ്രവചനം. 27 മുതല്‍ 31 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് ഫലത്തില്‍ പറയുന്നു. ഇന്ത്യ സഖ്യം 11-15 വരെ സീറ്റുകള്‍, പിഡിപി 2 എന്നിങ്ങനെ പ്രവചിക്കുന്നു. റിപ്പബ്ലിക് സര്‍വേയില്‍ ജമ്മു കശ്മീരില്‍ തൂക്കുസഭയ്ക്ക് സാധ്യതയെന്നാണ് ചൂണ്ടിക്കാട്ടുന്നത്.  

ദൈനിക് ഭാസ്കർ എക്സിറ്റ് പോൾ ഫലത്തിൽ എൻസി- കോൺ​ഗ്രസ് സഖ്യം 35 മുതൽ 40 വരെ സീറ്റുകളും ബിജെപി 20 മുതൽ 25 വരെ സീറ്റുകളും നേടുമെന്നും  പ്രവചനം. പിഡിപിയ്ക്ക് 4 മുതൽ 7 വരെ സീറ്റുകളും  ലഭിച്ചേക്കും, മറ്റുള്ളവര്‍ 12 മുതൽ 16 സീറ്റുകള്‍ നേടും. 

പീപ്പിൾസ് പൾസ് എക്സിറ്റ് പോളിൽ ജമ്മു കശ്മീരിൽ എൻസി - കോൺഗ്രസ് 46-57, ബിജെപി 23-27 സീറ്റുകൾ, പിഡിപി 7-11 സീറ്റുകൾ, മറ്റുള്ളവർ 4-6 എന്നിങ്ങനെയാണ് ഫലങ്ങൾ.

ഇലക്ടറല്‍ എഡ്ജ് എക്സിറ്റ് പോൾ ഫലത്തിൽ  നാഷണൽ കോൺഫറൻസ് - 33,  ബിജെപി- 27, കോൺഗ്രസ് -12,  പിഡിപി- 8, മറ്റുളളവർ- 10 എന്നിങ്ങനെയും പ്രവചിക്കുന്നു. 

അസ്ഥികൂടം പോലൊരു കാറ്, അതിൽ നാല് സുഹൃത്തുക്കൾ യാത്ര പോയത് 2000 കിമി.; വീഡിയോ വൈറൽ

 

click me!