രഹസ്യ വിവരം; കോളേജ് വനിതാ ഹോസ്റ്റലിൽ അടക്കം 500 പൊലീസുകാര്‍ ചേര്‍ന്ന് റെയ്ഡ്, ചെന്നൈയിൽ മയക്കുമരുന്ന് വേട്ട

By Web Team  |  First Published Aug 31, 2024, 11:15 AM IST

കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

confidential information Raid by 500 police including college women s hostel drug hunt in Chennai

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ കോളജിൽ ലഹരി വേട്ട. മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ കഞ്ചാവും ലഹരിമരുന്നുമാണ് പിടികൂടിയത്. കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കസ്റ്റഡിയിലെടുത്തവരെ കല്യാണ മണ്ഡപത്തിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. 

പ്രദേശത്തെ കോളേജ് ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിലായിരുന്നു നടപടി.  500-ലധികം പോലീസ് ഉദ്യോഗസ്ഥർ അണിനിരന്നായിരുന്നു ഇന്ന് വിവിധ കോളേജ് ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തിയത്. രാവിലെ ചെങ്കൽപട്ട് ജില്ലയിലെ പോത്തേരി, കാട്ടാങ്കുളത്തൂർ എന്നിവിടങ്ങളിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റലുകളിലായിരുന്നു പരിശോധന. കസ്റ്റഡിയിലായ വിദ്യാര്‍ത്ഥികളിൽ നിന്ന് കഞ്ചാവും ലഹരി ഗുളികകളും ഉൾപ്പെടെയുള്ള  വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Latest Videos

സ്കൂൾ വിട്ട് 5 മണിക്കൂർ സമോസ വിൽപ്പന, ശേഷം പുലരും വരെ പഠനം; എംബിബിഎസ് പ്രവേശനം നേടി 18കാരൻ സണ്ണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image