ഈ ഒഴിവുകൾ നികത്താനാണ് പുതിയ രണ്ട് ജഡ്ജിമാരുടെ നിയമന ശുപാർശ സുപ്രീംകോടതി കൊളീജിയം നടത്തിയത്
ദില്ലി: സുപ്രീം കോടതിയിലേക്ക് രണ്ട് ജഡ്ജിമാരെ കൂടി നിയമിക്കാൻ കൊളീജിയം ശുപാർശ.ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ കോടിസ്വർ സിങ്ങ്, മദ്രാസ് ഹൈക്കോടതി ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാമെന്ന് കൊളീജിയം ശുപാർശ. ജസ്റ്റിസ് അനിരുദ്ധാ ബോസ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവർ വിരമിച്ചതിെനെ തുടർന്ന് സുപ്രീം കോടതിയിൽ രണ്ട് ഒഴിവുകളുണ്ടായിരുന്നു.
ഈ ഒഴിവുകൾ നികത്താനാണ് പുതിയ രണ്ട് ജഡ്ജിമാരുടെ നിയമന ശുപാർശ സുപ്രീംകോടതി കൊളീജിയം നടത്തിയത്. സുപ്രീംകോടതിയിൽ വടക്കുകിഴക്കൻ മേഖലയുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മണിപ്പുരിൽ നിന്നുള്ള കോടിസ്വർ സിങ്ങിനെ ശുപാർശ ചെയ്യുന്നത്. പിന്നോക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് ജസ്റ്റിസ് മഹാദേവന് മുൻഗണന നൽകാൻ കാരണമെന്ന് കൊളീജിയം വ്യക്തമാക്കി.
undefined