നീറ്റ്: ക്രമക്കേട് നടന്നത് ചിലയിടങ്ങളിൽ മാത്രമെന്ന് കേന്ദ്രം; പ്രചരിച്ചത് വ്യാജവീഡിയോയെന്ന് എൻടിഎ

By Web TeamFirst Published Jul 10, 2024, 11:46 PM IST
Highlights

പ്രചരിച്ച ചോദ്യപേപ്പറിലെ തീയതി എഡിറ്റ് ചെയ്ത് ചേർത്തതാണെന്നും ചൂണ്ടിക്കാട്ടിയ എൻടിഎ ടെല​ഗ്രാം ചാനലിലെ അം​ഗങ്ങളും വ്യാജമെന്ന് എൻടിഎ വ്യക്തമാക്കി.  

ദില്ലി: നീറ്റ് ക്രമക്കേടിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രവും എൻടിഎയും. നീറ്റിൽ ക്രമക്കേട് നടന്നത് ചിലയിടങ്ങളിൽ മാത്രമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. നീറ്റ് പുനപരീക്ഷ വേണ്ടെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. ജൂലൈ മൂന്നാം വാരം കൗൺസിലിം​ഗ് നടത്താനാണ് തീരുമാനം. നീറ്റ് ക്രമക്കേടിൽ എൻടിഎയും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ടെല​ഗ്രാമിൽ പ്രചരിച്ചത് വ്യാജ വീഡിയോ ആണെന്നും പ്രചരിച്ച ചോദ്യപേപ്പറിലെ തീയതി എഡിറ്റ് ചെയ്ത് ചേർത്തതാണെന്നും ചൂണ്ടിക്കാട്ടിയ എൻടിഎ ടെല​ഗ്രാം ചാനലിലെ അം​ഗങ്ങളും വ്യാജമെന്ന് എൻടിഎ വ്യക്തമാക്കി.  

click me!