വിമാനയാത്രക്കിടെ സഹയാത്രികക്ക് നീലച്ചിത്രം കാണിച്ചുകൊടുത്ത് പീഡന ശ്രമം; സ്റ്റീൽ കമ്പനി സിഇഒക്കെതിരെ കേസ്

By Web Team  |  First Published Jul 21, 2024, 6:53 PM IST

കുറ്റാരോപിതനെതിരെ നടപടിയെടുക്കുമെന്ന് ഇത്തിഹാദ് എയർവേസ് ജീവനക്കാർ അറിയിച്ചു. വളരെ സമചിത്തതോടെയാണ് പ്രതികരിച്ചതെന്നും അവർ പറഞ്ഞു.


കൊൽക്കത്ത: വിമാനയാത്രക്കിടെ സഹയാത്രികക്ക് നീലച്ചിത്രം കാണിച്ചുകൊടുത്തെന്നാരോപിച്ച്  ഒമാൻ ആസ്ഥാനമായുള്ള സ്റ്റീൽ കമ്പനിയുടെ സിഇഒ ദിനേശ് കുമാർ സരോഗിക്കെതിരെ കേസെടുത്തു. ലൈംഗികമായി അപമാനിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് കേസ്. ഭാരതീയ ന്യായ സൻഹിതയിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒമാൻ ആസ്ഥാനമായുള്ള വൾക്കൻ ഗ്രീൻ സ്റ്റീലിൻ്റെ സിഇഒയാണ് 65കാരനായ സരോഗി. കൊൽക്കത്തയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാന യാത്രക്കിടെയാണ് സരോഗി തന്നോട് കുശല സംഭാഷണം ആരംഭിച്ചതെന്ന് യുവതി പറഞ്ഞു.

തന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇയാൾ തനിക്ക് ചില സിനിമാ ക്ലിപ്പുകൾ കാണിക്കാൻ തുടങ്ങി. പിന്നീട് അയാൾ തന്റെ ശരീരത്തിൽ സ്പർശിച്ചു. ഞാൻ ഞെട്ടലിലും ഭയത്തിലും സ്തംഭിച്ചുപോയി. ഒടുവിൽ വാഷ്റൂമിലേക്ക് ഓടി എയർ സ്റ്റാഫിനോട് പരാതിപ്പെട്ടുവെന്നും യുവതി എക്സിലെ പോസ്റ്റിൽ വിവരിച്ചു. കുറ്റാരോപിതനെതിരെ നടപടിയെടുക്കുമെന്ന് ഇത്തിഹാദ് എയർവേസ് ജീവനക്കാർ അറിയിച്ചു. വളരെ സമചിത്തതോടെയാണ് പ്രതികരിച്ചതെന്നും അവർ പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊൽക്കത്തയിലെ ബിധാൻനഗർ സിറ്റി പൊലീസ് സരോഗിക്കെതിരെ സെക്ഷൻ 74 (അക്രമണമോ ക്രിമിനൽ ബലപ്രയോഗമോ), 75 (ലൈംഗിക പീഡനം), 79 (അശ്ലീല പദപ്രയോഗം) എന്നിവ പ്രകാരം കേസെടുത്തു.

Latest Videos

undefined

Read More... ഒറ്റ ഇരുപ്പിൽ 10 കിലോ ഭക്ഷണം കഴിച്ചു, സംഭവം ഫുഡ് ചാലഞ്ചിനിടെ; ലൈവ് ഷോക്കിടെ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

നേരത്തെ ഇയാൾ സ്റ്റീൽ ആൻഡ് പവർ കമ്പനിയിൽ ജോലി ചെയ്തിരുന്നു. സരോഗിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ചെയർമാനും ബിജെപി എം.പിയുമായ നവീൻ ജിൻഡാലിനെ യുവതി തൻ്റെ പോസ്റ്റിൽ ടാഗ് ചെയ്‌തിരുന്നു. കർശന നടപടിയെടുക്കുമെന്ന് നവീൻ ജിൻഡാൽ ഉറപ്പ് നൽകി. പിന്നീട്, കഴിഞ്ഞ വർഷം മുതൽ സരോഗി കമ്പനിയുടെ സിഇഒ ആയിരുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. സരയോഗി നിലവിൽ ഒമാനിലെ വൾക്കൻ ഗ്രീൻ സ്റ്റീലിൻ്റെ സിഇഒ ആയി സേവനമനുഷ്ഠിക്കുന്നതായി ജിൻഡാൽ സ്റ്റീൽ പറഞ്ഞു.

click me!