മഹാരാഷ്ട്രയിൽ വിജയം ഉറപ്പെന്ന് ഇരുമുന്നണികളും; എക്സിറ്റ് പോളുകളിൽ വീഴരുതെന്ന് കോൺഗ്രസ് നേതാക്കളോട് നേതൃത്വം

By Web Team  |  First Published Nov 21, 2024, 8:31 AM IST

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിരീക്ഷണം കർശനമാക്കാൻ കോൺഗ്രസ്  നേതൃത്വം നേതാക്കൾക്കും പ്രവർത്തകർക്കും നിർദ്ദേശം നർദേശിച്ചിട്ടുണ്ട്.


മുംബൈ: മഹാരാഷ്ട്രയിൽ വിജയം ഉറപ്പെന്ന വിലയിരുത്തലിൽ ഇരുമുന്നണികളും. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മഹായുതി സഖ്യം അവകാശപ്പെടുമ്പോൾ, ഭരണമാറ്റവും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവർത്തനവും ഇത്തവണ ഉണ്ടാകുമെന്നാണ് ഇന്ത്യ മുന്നണിയുടെ അവകാശവാദം. എക്സിറ്റ്പോളുകളെ അടിസ്ഥാനപ്പെടുത്തിയാണ് രണ്ടു മുന്നണികളും ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന റിപ്പോർട്ട് പ്രകാരം 59.30 ആണ് മഹാരാഷ്ട്രയിലെ പോളിങ് ശതമാനം. 2019ൽ ഇത് 61.4 ശതമാനം ആയിരുന്നു. അതേസമയം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്സിറ്റ് പോൾ പ്രവചനങ്ങളിൽ വീഴരുതെന്ന് നേതാക്കൾക്ക് കോൺഗ്രസ് നിർദ്ദേശം നല്കി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിരീക്ഷണം കർശനമാക്കാൻ  നേതൃത്വം നിർദ്ദേശം നർദേശിച്ചിട്ടുണ്ട്.

Latest Videos

undefined

അതേസമയം  ജാർഖണ്ടിൽ അധികാരമുറപ്പിക്കാൻ ചില വിമത സ്ഥാനാർത്ഥികളെ ബന്ധപ്പെടുകയാണ് ബിജെപിയും ജാർഖണ്ഡ് മുക്തി മോർച്ചയും. മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് 152നും 160നും ഇടയിൽ സീറ്റുകൾ കിട്ടുമെന്നാണ് ടുഡെയ്സ് ചാണക്യയുടെ പ്രചരണം. ലോക് സഭാ തെരഞ്ഞെടുപ്പിലെക്കാല്‍ മികച്ച വിജയമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇന്ത്യമുന്നണി. ഇന്ത്യസഖ്യമായ മഹാവികാസ് അഗാഡിയും എന്‍ഡിഎ സഖ്യമായ മഹായുതിയും രൂപീകരിച്ചതിനുശേഷമുള്ള ആദ്യ നിയസഭാ തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയില്‍ നടന്നത്. പിളര്‍പ്പിന് ശേഷം ശക്തി തെളിയിക്കേണ്ടതിനാല്‍ എൻസിപിക്കും ശിവസേനക്കും ഈ  തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!