വീണ്ടും ബോംബ് ഭീഷണി; മുംബൈ- ദില്ലി ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി

By Web TeamFirst Published Oct 16, 2024, 11:12 AM IST
Highlights

ഇന്ന് പുലർച്ചയായിരുന്നു സംഭവം. മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദിൽ ഇറക്കിയത്.

ദില്ലി: വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങള്‍ തുടര്‍ക്കഥയാവുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി. ഇന്ന് പുലർച്ചയായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.

ബോംബ് ഭീഷണിയെ തുടർന്ന് ഇന്നലെ ഏഴ് വിമാനങ്ങളാണ് താഴെയിറക്കിയത്. ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്സ്‌,ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോദ്ധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. സിംഗപ്പൂരിലേക്ക് പോയ വിമാനം പിന്നീട് സുരക്ഷിതമായി ചാംഗി വിമാനത്താവളത്തിൽ ഇറക്കി. സിംഗപ്പൂർ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ സുരക്ഷയ്ക്ക് അകമ്പടിയായി. ബോംബ് ഭീഷണിയില്‍ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Videos

click me!