'വിവാഹ സർട്ടിഫിക്കറ്റ് വഖഫിന് നൽകാം', സർക്കാരിന്‍റെ നിയമ ഭേദഗതിയിൽ ഇടപെട്ട് കർണാടക ഹൈക്കോടതി; നോട്ടീസയച്ചു

By Web TeamFirst Published Oct 16, 2024, 4:57 PM IST
Highlights

നവംബർ 12 നകം മറുപടി നൽകണമെന്ന് നിർദ്ദേശിച്ച് കൊണ്ടാണ് കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസയച്ചിരിക്കുന്നത്

ബെംഗളുരു: മുസ്ലിം മതവിഭാഗത്തിൽ പെട്ടവർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫ് ബോർഡിന് അനുമതി നൽകിയ കർണാടക സർക്കാരിന്‍റെ നിയമ ഭേദഗതിയിൽ ഇടപെട്ട് കർണാടക ഹൈക്കോടതി. വിഷയത്തിൽ സംസ്ഥാന സർക്കാരിന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നോട്ടീസയച്ചു. നവംബർ 12 നകം വിശദമായ മറുപടി നൽകണമെന്ന് നിർദ്ദേശിച്ച് കൊണ്ടാണ് കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസയച്ചിരിക്കുന്നത്. ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കാട്ടിയായുള്ള ഹർജിയിലാണ് കോടതി നടപടി. 

അബ്ദുൾ നാസർ മദനിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്‍റിലേറ്ററിൽ നിന്ന് മദനിയെ മുറിയിലേക്ക് മാറ്റി

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!