ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം; സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി എംബസി

By Web TeamFirst Published Dec 28, 2023, 9:09 AM IST
Highlights

എംബസിയിൽ രണ്ട് മാസം മുൻപ് ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ ആയിരുന്നു ആഭ്യന്തരമന്ത്രാലയത്തെ വിവരം അറിയിച്ചത്.

ദില്ലി: ദില്ലിയിലെ സ്ഫോടത്തില്‍ അന്വേഷണം തുടരുന്നതിനിടെ  ഇസ്രയേല്‍ എംബസി രണ്ട് മാസം മുന്‍പ് ഭീഷണിയുണ്ടെന്ന് ഇന്ത്യയെ അറിയിച്ചിരുന്നുവെന്ന വിവരം പുറത്ത്. അംബാസിഡർക്കെതിരെ ഭീഷണിയുണ്ടെന്നും എംബസിയുടെ സുരക്ഷ കൂട്ടണമെന്നുമായിരുന്നും ഇസ്രയേലിന്‍റെ  ആവശ്യം. അതേസമയം  മൂന്നാം ദിവസവും സംഭവത്തിന് പിന്നിലെ പ്രതികളെ കുറിച്ച് കാര്യമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.

ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനത്തില്‍ എൻഐഎയും ദില്ലി പൊലീസും അന്വേഷണം തുടരുകയാണ്. സ്ഫോടന സ്ഥലത്ത് നിന്ന് ഇസ്രയേല്‍ അംബാസിഡർക്കായി എഴുതിയ  കത്ത് കണ്ടെത്തിയപ്പോള്‍ തന്നെ സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ കൃത്യത്തിന് പിന്നില്‍ ആരെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിച്ചേ‍ർന്നിട്ടില്ല.  ഇസ്രായേല്‍ അംബാസിഡർ നഓർ ഗിലോണിന് നേരെ സാമൂഹിക മാധ്യമങ്ങളില്‍ ഭീഷണി സന്ദേശം വന്നിരുന്നുവെന്നും സുരക്ഷ വ‍ർധിപ്പിക്കണമെന്നും എംബസി വിദേശകാര്യമന്ത്രാലയം വഴി ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഒക്ടോബർ  പകുതിയോടെയാണ് ഭീഷണികള്‍ അംബാസിഡർക്ക് നേരെ ഉണ്ടായത്. എന്നാല്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഇന്ത്യ സുരക്ഷ വർധിപ്പിച്ചിരുന്നോ എന്നത് സംബന്ധിച്ച വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് വർഷം മുൻപ് എംബസിക്ക് മുൻപില്‍ ഉണ്ടായ സ്ഫോടനം സംബന്ധിച്ച

Latest Videos

സ്ഫോടന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളിലെയും എംബസിയോട് ജാഗ്രത പുലർത്തണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്‍മാരോട് ആള്‍ക്കൂട്ട സ്ഥലങ്ങളില്‍ അതീവ ശ്രദ്ധ വേണമെന്നും രാജ്യം നിർദേശിച്ചിരുന്നു. നിലവില്‍ ടാക്സി ഡ്രൈവറുടെ മൊഴി അനുസരിച്ച് നടത്തിയ സിസിടിവി പരിശോധനയില്‍ സംശയാസ്പദമായി കണ്ടെത്തിയ രണ്ടുപേരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. ഒപ്പം സ്ഥലത്ത് കണ്ടെത്തിയ ബോള്‍ബെയറിങ് ഉള്‍പ്പെടെയുള്ള വസ്തുക്കളും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

 

click me!