2018 ൽ 104 സീറ്റിൽ ജയിച്ച ബിജെപി ഇത്തവണ 65 സീറ്റിലേക്ക് ഒതുങ്ങി. 136 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. ജെഡിഎസ് 30 സീറ്റിലുമാണ് ജയിച്ചത്.
ബെംഗളുരു : കർണാടകയിലെ നാണംകെട്ട തോൽവിയിൽ പ്രതികരിച്ച് ബിജെപി. തോൽവിയുടെ കാരണം പരിശോധിച്ച് ദേശീയ നേതൃത്വം നടപടി എടുക്കുമെന്ന് ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫർ ഇസ്ലാം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓരോ സ്ഥാനാർഥികളെയും പ്രവർത്തനങ്ങൾ വിലയിരുത്തും. കർണാടകയിലെ തോൽവി മോദിയെ ബാധിക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ അടക്കം വിജയം ഉറപ്പ് എന്നും ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫർ ഇസ്ലാം പ്രതികരിച്ചു. 2018 ൽ 104 സീറ്റിൽ ജയിച്ച ബിജെപി ഇത്തവണ 65 സീറ്റിലേക്ക് ഒതുങ്ങി. 136 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. ജെഡിഎസ് 30 സീറ്റിലുമാണ് ജയിച്ചത്.
Read More : ജനവിധിക്ക് സ്വാഗതം, ഈ തോൽവി അന്തിമമല്ല, പാർട്ടിയെ ശക്തിപ്പെടുത്തും; തെരഞ്ഞെടുപ്പ് പരാജയത്തിൽ കുമാരസ്വാമി
Read More : കർണാടകത്തിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകും; ഡികെ ശിവകുമാറടക്കം രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത