പ്രേതബാധയെന്ന് ഭയം; ചന്ദ്രയാന്‍ 2 ന്‍റെ ഡെപ്യൂട്ടി ഡയറക്ടറുടെ നാട്ടില്‍ സ്കൂളില്‍ പോകാതെ വിദ്യാര്‍ത്ഥികള്‍

By Web Team  |  First Published Sep 14, 2019, 2:02 PM IST

സ്കൂളില്‍ നിന്ന് പേടിപ്പെടുത്തുന്ന രീതിയില്‍ സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുവെന്നാണ് പരാതി. സ്കൂളിന് അടുത്തുള്ള വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത സ്ത്രീയുടേയും അപകടത്തില്‍ മരിച്ച സ്കൂളിലെ വിദ്യാര്‍ത്ഥിനിയുടേയും ശബ്ദമാണ് കേള്‍ക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്


ഹൂഗ്ലി(പശ്ചിമ ബംഗാള്‍): ചന്ദ്രയാന്‍ 2 ന്‍റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറുടെ നാട്ടില്‍ പ്രേതത്തെ ഭയന്ന് സ്കൂളില്‍ പോകാതെ വിദ്യാര്‍ത്ഥികള്‍. 2001 ൽ ഐഎസ്ആർഒയിൽ ചേർന്ന് ആന്‍റിന സിസ്റ്റംസ്, ചന്ദ്രയാൻ -1, ജിസാറ്റ് -12, ആസ്ട്രോസാറ്റ് എന്നിവയില്‍ സേവനം ചെയ്തിട്ടുള്ള ചന്ദ്രകാന്ത കുമാറിന്‍റെ നാടായ ഹൂഗ്ലിയില്‍ നിന്നുള്ളതാണ് വാര്‍ത്ത. 

പശ്മിമ ബംഗാളിലെ ഹൂഗ്ലിയിലെ ശ്രീ അരബിന്ദോ വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പ്രേതബാധയുള്ളതായി വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്ക് എത്താതെയായി. സ്കൂളില്‍ നിന്ന് പേടിപ്പെടുത്തുന്ന രീതിയില്‍ സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുവെന്നാണ് പരാതി. സ്കൂളിന് അടുത്തുള്ള വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത സ്ത്രീയുടേയും അപകടത്തില്‍ മരിച്ച സ്കൂളിലെ വിദ്യാര്‍ത്ഥിനിയുടേയും ശബ്ദമാണ് കേള്‍ക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അസമയത്ത് ശബ്ദം കേള്‍ക്കുന്നത് പതിവാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Latest Videos

ഇന്നലെ സ്കൂളില്‍ എത്തിയത് ആകെ പതിനഞ്ച് വിദ്യാര്‍ത്ഥികളാണ്. സ്കൂളിന്‍റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന രീതിയിലാണ് കുട്ടികളുടെ കൊഴിഞ്ഞ് പോക്കെന്നാണ് അധ്യാപകര്‍ പറയുന്നത്. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെത്തിയ രക്ഷിതാക്കള്‍ വ്യാജപ്രചാരണങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 
 

click me!