ചികിത്സാപ്പിഴവിന് പിന്നാലെ രോ​ഗി മരിച്ചു, മൃതദേഹം 175 കിമീഅകലെ കനാലിൽ തള്ളി ആയുർവേ​ദ ഡോക്ടറും സംഘവും, അറസ്റ്റ്

By Web TeamFirst Published Dec 9, 2023, 1:22 PM IST
Highlights

മൃതദേഹം 170 കിലോമീറ്ററിലധികം ദൂരത്തേക്ക് വാഹനത്തിൽ കൊണ്ടുപോയി ജബൽപൂരിലെ ബാർഗി അണക്കെട്ട് കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.

ഭോപ്പാൽ: ചികിത്സാപ്പിഴവിനെ തുടർന്ന് രോ​ഗി മരിച്ചതോടെ ഡോക്ടറും ജീവനക്കാരും മൃതദേഹം കലാലിലെറിഞ്ഞതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ അമർവാരയിൽ ബിഎഎംഎസ് ഡോക്ടറും ജീവനക്കാരും രോഗിയുടെ മൃതദേഹം ഒരു കനാലിൽ എറിഞ്ഞതായാണ് ആരോപണം.  ആയുർവേദ ഡോക്ടർ ദീപക് ശ്രീവാസ്തവ മൃതദേഹം 170 കിലോമീറ്ററിലധികം ദൂരത്തേക്ക് വാഹനത്തിൽ കൊണ്ടുപോയി ജബൽപൂരിലെ ബാർഗി അണക്കെട്ട് കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദീപക് ശ്രീവാസ്തവ, സഹോദരൻ ദേവേന്ദ്ര, ക്ലിനിക് സ്റ്റാഫ് പ്രദീപ് ഡെഹ്‌രിയ, കപിൽ മാൽവി എന്നിവരെ ചിന്ദ്വാര പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ദ വീക്കാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

ഡിസംബർ മൂന്നിന് രാത്രിയിൽ അമർവാര ടൗണിനടുത്തുള്ള ലഹ്ഗഡുവയിൽ താമസിക്കുന്ന പുസു റാത്തോഡ് (60) എന്നയാളാണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഡിസംബർ രണ്ടിന് റാത്തോഡ് ശ്രീവാസ്തവയുടെ ക്ലിനിക്കിലേക്ക് പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡോക്ടർ അദ്ദേഹത്തിന് ഡെറിഫില്ലിൻ കുത്തിവെപ്പ് നൽകി, തുടർന്ന് റാത്തോഡിന്റെ നില വഷളാവുകയും ക്ലിനിക്കിൽ വച്ച് മരിക്കുകയും ചെയ്തു.

Latest Videos

രോഗിയുടെ ബന്ധുക്കളെ അറിയിക്കുന്നതിനുപകരം, ശ്രീവാസ്തവ രാത്രി കാത്തിരുന്ന് സഹോദരന്റെയും രണ്ട് ജീവനക്കാരുടെയും സഹായത്തോടെ ഒരു കാറിൽ റാത്തോഡിന്റെ മൃതദേഹം ജബൽപൂരിലേക്ക് കൊണ്ടുപോയി. ഡിസംബർ 4 ന് ജബൽപൂർ പോലീസ് കണ്ടെത്തിയ മൃതദേഹം ഗോകുൽപൂർ കനാലിൽ എറിഞ്ഞു. ഡിസംബർ 2 മുതൽ റാത്തോഡിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ തിരയുകയായിരുന്നു. ഡോക്ടറെ കാണാനെന്ന് റാത്തോഡ് പറഞ്ഞതിനെത്തുടർന്ന് അവർ ക്ലിനിക്ക് സന്ദർശിച്ചെങ്കിലും കണ്ടെത്താനായില്ല.

Read More... ശബരിമലയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്; പാതകളില്‍ വാഹനങ്ങളുടെ നീണ്ടനിര, നിയന്ത്രണങ്ങള്‍ അറിയാം

കുടുംബം പൊലീസിനെ സമീപിച്ചെങ്കിലും, ഡിസംബർ 3 ന് പോലീസ് വോട്ടെണ്ണൽ ദിവസമായതിനാൽ പൊലീസിന് ശ്രദ്ധിക്കാനായില്ല. ഡിസംബർ 4 ന് ജബൽപൂരിൽ മൃതദേഹം കണ്ടെത്തിയതിന് ശേഷം, കുടുംബാംഗങ്ങൾ അമർവാര പൊലീസ് സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തെറ്റായ ചികിത്സ / കുത്തിവയ്പ്പ് മൂലമാണോ റാത്തോഡ് മരിച്ചതെന്നത് അന്വേഷിക്കേണ്ട വിഷയമാണെന്നും എന്നാൽ ക്ലിനിക്കിൽ വെച്ചാണ് അദ്ദേഹം മരിച്ചതെന്നും മൃതദേഹം ഉപേക്ഷിച്ചെന്ന് പ്രതികൾ സമ്മതിക്കുകയും ചെയ്തെന്ന് എസ്എച്ച്ഒ രാജേന്ദ്ര പറഞ്ഞു. 

click me!