രാമക്ഷേത്ര പ്രതിഷ്ഠാദിനം: സർക്കാർ ഓഫീസുകൾക്ക് പിന്നാലെ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

By Web TeamFirst Published Jan 19, 2024, 9:21 PM IST
Highlights

അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ സർക്കാർ ഓഫീസുകൾക്ക് ഗുജറാത്ത് സർക്കാരും അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് ഉച്ചവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2:30 വരെയാണ് അവധി

ഭോപ്പാൽ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാര്‍. ഇന്നലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉള്‍പ്പെടെ മധ്യപ്രദേശ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരും 22ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായ മംഗൾ പ്രഭാത് ലോധയുടെ ഔദ്യോഗിക അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം. അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ സർക്കാർ ഓഫീസുകൾക്ക് ഗുജറാത്ത് സർക്കാരും അവധി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് ഉച്ചവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2:30 വരെയാണ് അവധി. നേരത്തെ, പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രതിഷ്ഠാ ദിനമായ 22ന് എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ഉച്ചയ്ക്ക് 2.30 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ഉച്ചക്ക് 12.20 മുതല്‍ പന്ത്രണ്ടര വരെയാണ് പ്രതിഷ്ഠാ ദിന ചടങ്ങ്.

Latest Videos

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ധദിനാവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിഷ്ഠാ ദിനമായ 22ന്  ഉച്ചക്ക് രണ്ടര വരെയാണ് അവധി. മന്ത്രാലയങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നാണ് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

ഗണേഷ് കുമാറിന്‍റെ പുതിയ തീരുമാനത്തിൽ ഞെട്ടി യാത്രക്കാർ; കടുത്ത നിരാശയും വിഷമവും തുറന്ന് പറഞ്ഞ് നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!