മോദിയുടെ ഭരണമികവിന്‍റെ വിജയം, കേരള രാഷ്ട്രീയവും നിശബ്ദമായി മാറും; എപി അബ്ദുള്ളക്കുട്ടി

By Web TeamFirst Published Dec 3, 2023, 2:08 PM IST
Highlights

കോണ്‍ഗ്രസിന്‍റെ കുടുംബാധിപത്യത്തിനുള്ള ജനങ്ങളുടെ തിരിച്ചടി ആണ് ഫലമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍  എപി അബ്ദുള്ളക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ദില്ലി: രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ബിജെപിയുടെ മുന്നേറ്റത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദിയുടെ ഭരണ നിർവഹണ മികവ് നൽകിയ വിജയം എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവര് നാട്ടിൽ നടക്കുന്നത് അറിയുന്നില്ല. കോണ്‍ഗ്രസിന്‍റെ കുടുംബാധിപത്യത്തിനുള്ള ജനങ്ങളുടെ തിരിച്ചടി ആണ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വരാനിരിക്കുന്ന ലോക്സഭ ഫൈനൽ തെരഞ്ഞെടുപ്പിലേക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഫലം പുറത്തുവന്നിരിക്കുന്നത്. കേരള രാഷ്ട്രീയവും നിശബ്ദമായി മാറും എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Assembly election results 2023 Live| മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡിലും ബിജെപി കുതിപ്പ്...

Latest Videos

അതേസമയം, തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത് തന്നെ എന്ന് കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി ദേശീയ ജന സെക്രട്ടറി രാധാമോഹൻ ദാസ് അഗർവാൾ എഷ്യനേറ്റ് ന്യൂസിനോട് പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി ഏറെക്കുറെ വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാധാമോഹന്‍ ദാസിന്‍റെ പ്രതികരണം. മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ ആരൊക്കെയെന്ന് വിജയിച്ച എംഎല്‍എമാര്‍ തീരുമാനിക്കുമെന്നും രാധാമോഹന്‍ ദാസ് അഗര്‍വാള്‍ പറഞ്ഞു. വിജയം മോദിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പാർട്ടിയെക്കാൾ ജനം മോഡിയെ സ്നേഹിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഈ വലിയ വിജയം. കേരളത്തിലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറു സീറ്റുകൾ വിജയിക്കും എന്നും അഗർവാൾ പറഞ്ഞു.

 

click me!