Latest Videos

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം, ശമ്പളവും അലവൻസും വേണ്ടെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി

By Web TeamFirst Published Jul 2, 2024, 3:34 PM IST
Highlights

മന്ത്രിയെന്ന നിലയിൽ താൻ നേതൃത്വം നൽകുന്ന പഞ്ചായത്ത് രാജ് വകുപ്പിന് മതിയായ ഫണ്ട് ഇല്ലെന്നതാണ് ഈ ആനുകൂല്യങ്ങൾ നിഷേധിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. 

ഹൈദരാബാദ്: സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തൻ്റെ ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള പ്രത്യേക അലവൻസുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തൻ്റെ ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ നവീകരണത്തെക്കുറിച്ചും ഫർണിച്ചറുകൾ വാങ്ങുന്നതിനെക്കുറിച്ചും തന്നോട് ചോദിച്ചെങ്കിലും താൻ നിരസിച്ചതായും ഉപമുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പ് ഓഫീസിന്റെ അറ്റകുറ്റപ്പണി വേണ്ടെന്ന് ഞാൻ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. പുതിയ ഫർണിച്ചറുകൾ വാങ്ങരുതെന്നും നിർദേശം നൽകി. ആവശ്യമെങ്കിൽ സ്വന്തമായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Read More.... ഹിജാബിന് പിന്നാലെ ടീഷർട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു; ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്

ക്ഷേമ പെൻഷൻ വിതരണ പരിപാടിയിൽ പങ്കെടുത്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തേക്ക് സഭയിൽ ഹാജരാകുന്നതിന് 35,000 രൂപ ശമ്പളവുമായി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട രേഖകളിൽ ഒപ്പ് വാങ്ങാനാണ് വന്നത്. എന്നാൽ, ശമ്പളം വേണ്ടെന്ന് പറഞ്ഞു. മന്ത്രിയെന്ന നിലയിൽ താൻ നേതൃത്വം നൽകുന്ന പഞ്ചായത്ത് രാജ് വകുപ്പിന് മതിയായ ഫണ്ട് ഇല്ലെന്നതാണ് ഈ ആനുകൂല്യങ്ങൾ നിഷേധിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. 

Asienet News Live

click me!