ലോക്സഭയിൽ നിന്നും അയോഗ്യയാക്കിയതിന് പിറകെ മഹുവയ്ക്ക് വീടൊഴിയാൻ ‍നോട്ടീസ്

By Web TeamFirst Published Dec 12, 2023, 4:34 PM IST
Highlights

ചോദ്യം ചോദിക്കാൻ വ്യവസായിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന്മേലാണ്, മോദിക്കെതിരെ പാർലമെന്റിലെ ഉറച്ച ശബ്ദമായിരുന്ന മഹുവ മൊയ്ത്രയെ പുറത്താക്കിയത്. 

ദില്ലി: ലോക്സഭയിൽ നിന്നും അയോഗ്യയാക്കിയതിന് പിറകെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ്. ഒരു മാസത്തിനുള്ളിൽ വീട് ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. ചോദ്യം ചോദിക്കാൻ വ്യവസായിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന്മേലാണ്, മോദിക്കെതിരെ പാർലമെന്റിലെ ഉറച്ച ശബ്ദമായിരുന്ന മഹുവ മൊയ്ത്രയെ പുറത്താക്കിയത്. 

അതേസമയം, ലോക്സഭയിൽ നിന്നും അയോഗ്യയാക്കിയ പാർലമെൻ്റ് നടപടി ചോദ്യം ചെയ്ത് മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടനാ ലംഘനമാണെന്നുമാണ് മഹുവ ചൂണ്ടിക്കാട്ടുന്നത്. മഹുവ മൊയ്ത്ര കുറ്റക്കാരിയെന്ന എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ശരിവെച്ചായിരുന്നു അസാധാരണ നടപടി. പണം വാങ്ങിയെന്നതിന് ഒരു തെളിവ് പോലും ഇല്ലാതെയാണ് തന്നെ പുറത്താക്കുന്നതെന്ന് മഹുവ മൊയ്ത്ര അന്ന് തന്നെ പറഞ്ഞിരുന്നു. 

Latest Videos

കൊവിഡ് 19 വൈറസ് ശ്വാസകോശത്തിൽ രണ്ട് വർഷം വരെ നിലനിൽക്കാമെന്ന് പഠനം

എന്നാൽ എംപിമാരുടെ രഹസ്യ വിവരങ്ങള്‍ കൈമാറരുതെന്ന നിബന്ധന പാർലമെൻറിലുണ്ടെന്നും അത് മഹുവ മൊയ്ത്ര ലംഘിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി. 2005ലെ കീഴ്വഴക്കാണ് പാർലമെൻറ് പിന്തുടരുന്നതെന്നായിരുന്നു സ്പീക്കറുടെ നിലപാട്. മഹുവയുടെ ലോക്സഭാംഗത്വം റദ്ദാക്കാനുള്ള അധികാരം പാർലമെൻറിന്റെ ലോക്സഭക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വ്യവസായി ഹീര നന്ദാനിയെ വിളിച്ചുവരുത്തുക പോലും ചെയ്യാതെയാണ്  നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷം പറയുന്നു. 

https://www.youtube.com/watch?v=Ko18SgceYX8

click me!