ദില്ലി പോലീസിൻ്റെ പ്രത്യേകസംഘംസംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദില്ലി: ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട. 2000 കോടി രൂപ വിലവരുന്ന 560 കിലോ കൊക്കെയ്ൻ ആണ് ദില്ലിയിൽ നിന്നും പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ നാല് യുവാക്കളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിസംഘത്തിന് പിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്നു സംഘമെന്ന് സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി. ദില്ലി പോലീസിൻ്റെ പ്രത്യേകസംഘം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദില്ലി കണ്ടതിൽ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയ്ക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. 560 കിലോയോളം വരുന്ന കൊക്കെയ്ൻ തെക്കൻ ദില്ലിയിലെ മെഹറോളിയിൽ നടത്തിയ റെയ്ഡിനിടയിലാണ് പൊലീസ് കണ്ടെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഇത് 2000 കോടിയിലധികം വിലമതിക്കുമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ നാല് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.
undefined
കൊക്കെയ്ൻ കയറ്റുമതിക്ക് പിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വലിയ പാർട്ടികളില്ടക്കം ഈ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. രണ്ട് ദിവസം മുൻപാണ് മയക്കുമരുന്നുമായി രണ്ട് അഫ്ഗാൻ പൗരന്മാരെ ദില്ലിയിൽ നിന്ന് പിടികൂടിയത്. ഇന്നത്തെ സംഭവം കൂടിയായതോടെ മയക്കുമരുന്ന് വേട്ടയിൽ ദില്ലി പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.