8 മലയാളികൾ ഉൾപ്പെടെ 42 നഴ്സുമാരെ തിരികെ നിയമിക്കണം; ആരോഗ്യ മന്ത്രാലയത്തോട് ദില്ലി ഹൈക്കോടതി

By Web Team  |  First Published Jul 29, 2024, 2:30 PM IST

പതിനാല് വർഷം കരാർ ജോലി ചെയ്തവരെയാണ് 2022 ൽ ആശുപത്രി പിരിച്ചു വിട്ടത്. കൊവിഡ് കാലത്ത് അടക്കം ജോലി ചെയ്തവരെ ഒഴിവാക്കിയത് ന്യായമല്ലെന്ന് ഹൈക്കോടതി


ദില്ലി: ആർ എം എൽ ആശുപ്രതിയിൽ നിന്നു പിരിച്ചുവിട്ട നഴ്സുമാരെ തിരികെ നിയമിക്കാൻ ഉത്തരവ്. എട്ട് മലയാളികൾ ഉൾപ്പെടെ 42 നഴ്സുമാരെ തിരികെ നിയമിക്കണമെന്നാണ് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്.  സ്ഥിര നിയമനം നൽകണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം. 

പതിനാല് വർഷം കരാർ ജോലി ചെയ്തവരെയാണ് 2022 ൽ ആശുപത്രി പിരിച്ചു വിട്ടത്. കൊവിഡ് കാലത്ത് അടക്കം ജോലി ചെയ്തവരെ ഒഴിവാക്കിയത് ന്യായമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആർഎംഎല്ലിൽ ഒഴിവില്ലെങ്കിൽ സഫ്ദർജംഗ്, ലേഡി ഹാർഡിംഗ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.  

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!