സ്വപ്ന ജോലി കിട്ടി രണ്ടാഴ്ച തികഞ്ഞില്ല, ഇന്ന് അതൊരു പേടിസ്വപ്നമായി മാറി; മുഴുവൻ ടീം അംഗങ്ങളെയും പുറത്താക്കി

ഐടി കമ്പനികളിലാണ് ഇത്തരം പിരിച്ചുവിടലുകൾ വ്യാപകമാകുന്നുവെന്നാണ് പൊതുവെ ഇതിനുള്ള പ്രതികരണങ്ങൾ.

Bengaluru techie's dream job becomes a nightmare in just 2 weeks

ബെംഗളൂരു: ഇന്നോ നാളെയോ ഏത് ദിവസവും ജോലിയിലെ നിങ്ങളുടെ അവസാന ദിവസമാകാം. അപ്രതീക്ഷിതമായാണ് കമ്പനികൾ പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുന്നത്.ഇത്  റെഡ്ഡിറ്റിൽ ഒരു ബെംഗളൂരു ടെക്കി പങ്കുവച്ച ദുരിതകഥയാണ്.  ഐടി കമ്പനികളിലാണ് ഇത്തരം പിരിച്ചുവിടലുകൾ വ്യാപകമാകുന്നുവെന്നാണ് പൊതുവെ ഇതിനുള്ള പ്രതികരണങ്ങൾ. 

സ്വപ്ന ജോലി സ്വന്തമാക്കി രണ്ടാഴ് പിന്നിടുമ്പോൾ, പിരിച്ചുവിടൽ നടപടികളുമായി കമ്പനി മുന്നോട്ടുപോയതാണ് സംഭവം. കമ്പനി പുതുതായി പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്ന ആപ്പിന്റെ പദ്ധതി ഉപേക്ഷിച്ചതായിരുന്നു പിരിച്ചുവിടലിലേക്ക് നയിച്ചത്. പ്രൊജക്ടിൽ നിന്ന് നിക്ഷേപകര്‍ പിൻവാങ്ങിയതും പ്രവര്‍ത്തനം തൃപ്തികരമായി മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്തതുമാണ് നടപടകളിലേക്ക് കടക്കാൻ കാരണമെന്നാണ് മാനേജ്മെന്‍റ്  വിശദീകരിക്കുന്നു.

Latest Videos

പ്രൊജക്ടിന്റെ ഭാഗമായി റിക്രൂട്ട് ചെയ്തവരെ എല്ലാം ഒരുമിച്ച് പറഞ്ഞുവിട്ടതാണ് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയത്. ഞങ്ങൾക്ക് മൂന്ന് മാസം കൂടി ജീവിക്കാനുള്ള സാഹചര്യം മാത്രമാണ് ഉള്ളത്. എത്രയും വേഗം എനിക്ക് മറ്റൊരു തൊഴിൽ കണ്ടെത്തേണ്ടതുണ്ട്. ആര്‍ക്കെങ്കിലും എന്തെങ്കിലും റഫറൽ ഓപ്ഷനോ മറ്റോ ഉണ്ടെങ്കിൽ സഹായിക്കണമെന്നാണ് ഒരു ടെക്കി യുവാവ് റെഡ്ഡിറ്റിൽ കുറിച്ചത്. എന്നാൽ ഇത്തരമൊരു സാഹചര്യം വെളിപ്പെടുത്തി  തൊഴിൽ തേടുന്നത് ഗുണം ചെയ്യില്ലെന്ന് പലരും അഭിപ്രായം പ്രകടിപ്പിക്കുമ്പോഴും, മറ്റു മാര്‍ഗങ്ങളില്ലാത്തത് വലിയ അവസ്ഥയാണെന്നും പറയുന്നു.

ദിവസേന കാശും കളഞ്ഞ് ഓഫീസിൽ പോയി ജോലി ചെയ്യേണ്ടതുണ്ടോ? പോസ്റ്റുമായി യുവതി, അനുകൂലിച്ച് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
vuukle one pixel image
click me!