എന്നാൽ സ്ഥാപിച്ച് മാസങ്ങൾ കഴിയുമ്പോൾ പാതകളിൽ നിന്ന് 3,800 മുള വിളക്കുകളും 36 ഗോബോ ലൈറ്റുകളും മോഷ്ടിക്കപ്പെട്ടതായി സ്ഥാപനത്തിൻ്റെ പ്രതിനിധി ശേഖർ ശർമ പരാതി പറഞ്ഞു.
ലഖ്‌നൗ: അയോധ്യയിലെ രാമജന്മഭൂമി രാംപഥിൽ നിന്ന് പിഎസിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന 3800 ബാംബൂ വിളക്കുകളും 36 ഗോബോ പ്രൊജക്ടർ ലൈറ്റുകളും മോഷ്ടിച്ചെന്ന പരാതി. സംഭവത്തിൽ അയോധ്യ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിയുടെ ആധികാരികത പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യാഷ് എൻ്റർപ്രൈസസും കൃഷ്ണ ഓട്ടോമൊബൈൽസും അയോധ്യ ഡെവലപ്‌മെൻ്റ് അതോറിറ്റിയുമായുള്ള കരാർ പ്രകാരം രാം പഥിലെ മരങ്ങളിൽ 6,400 മുള വിളക്കുകളും ഭക്തിപഥിൽ 96 ഗോബോ പ്രൊജക്ടർ ലൈറ്റുകളും സ്ഥാപിച്ചിരുന്നു.
Read More.... അറിയപ്പെടുന്നത് സീതയെന്ന പേരിൽ, പുലർച്ചെ സ്റ്റാൻഡിലെത്തും; കയ്യോടെ പൊക്കി എക്സൈസ്, കഞ്ചാവും പിടിച്ചെടുത്തു
എന്നാൽ സ്ഥാപിച്ച് മാസങ്ങൾ കഴിയുമ്പോൾ പാതകളിൽ നിന്ന് 3,800 മുള വിളക്കുകളും 36 ഗോബോ ലൈറ്റുകളും മോഷ്ടിക്കപ്പെട്ടതായി സ്ഥാപനത്തിൻ്റെ പ്രതിനിധി ശേഖർ ശർമ പരാതി പറഞ്ഞു. മെയ് മാസത്തിലാണ് സ്ഥാപനത്തിന് മോഷണത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. എന്നാൽ ഓഗസ്റ്റ് ഒമ്പതിനാണ് പരാതിയുമായി രംഗത്തെത്തിയതെന്നും പൊലീസ് പറഞ്ഞു.