സ്‌കൂട്ടറില്‍ ബസിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; അപകടം കോളേജിലേക്ക് പോകുമ്പോള്‍

By Web TeamFirst Published Feb 2, 2024, 2:30 PM IST
Highlights

അപകടത്തെ തുടര്‍ന്ന് ബസിന്റെ അടിയില്‍പ്പെട്ട വിദ്യാര്‍ഥിനിയുമായി അല്‍പ്പം മുന്നോട്ട് പോയ ശേഷമാണ് ബസ് നിര്‍ത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ബംഗളൂരു: ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ബംഗളൂരു മല്ലേശ്വരം സ്വദേശിയായ കുസുമിത എന്ന 21കാരിയാണ് മരിച്ചത്. ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിടിച്ചാണ് വിദ്യാര്‍ഥിനിയുടെ മരണം.  

വെള്ളിയാഴ്ച രാവിലെ 8.30ന് കുസുമിത സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബസ് വിദ്യാര്‍ഥിനി സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ബസിന്റെ അടിയില്‍പ്പെട്ട വിദ്യാര്‍ഥിനിയുമായി അല്‍പ്പം മുന്നോട്ട് പോയ ശേഷമാണ് ബസ് നിര്‍ത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ട്രാഫിക്ക് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും നോര്‍ത്ത് ട്രാഫിക്ക് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. 

Latest Videos

നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയാണ് കുസുമിത. മൃതദേഹം കെസി ജനറല്‍ ആശുപത്രിയില്‍. വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 2023ലെ കണക്കുകള്‍ പ്രകാരം 40 പേരാണ് ബിഎംടിസി ബസിടിച്ച് മരിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും ബൈക്ക്, സ്‌കൂട്ടര്‍ യാത്രികരാണ്. അപകടങ്ങളില്‍ നൂറിന് മുകളില്‍ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

'മഹാലക്ഷ്മി' പദ്ധതിക്കെതിരെ പ്രതിഷേധം; നടുറോഡിൽ ഓട്ടോ കത്തിച്ച് ഡ്രൈവർ, സ്വയം തീ കൊളുത്താൻ ശ്രമം, വീഡിയോ  
 

click me!