രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികൾ 15 ആയി, ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്

By Web Team  |  First Published Jul 18, 2024, 10:00 AM IST

പെട്ടെന്നുണ്ടാകുന്ന ഉയർന്ന  പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണം. ഇത് തലച്ചോറിന ബാധിക്കുന്നതോടെ മരണം സംഭവിക്കും.


അഹമ്മദാബാദ്: ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്. രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി ഉയർന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 29 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. 

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലങ്ങൾ വന്നു തുടങ്ങി. സംസ്ഥാനത്തെ 12 ജില്ലകളിൽ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിച്ചു. ആരവല്ലിയിൽ മരിച്ച അഞ്ച് വയസ്സുകാരിയിലും രോഗബാധ സ്വീകരിച്ചതായാണ് ഒടുവിൽ വരുന്ന വിവരം. കൂടുതൽ പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭീതിയിലാണ് ഗുജറാത്ത്. സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

Latest Videos

undefined

രോഗലക്ഷണവുമായി കൂടുതല്‍ പേർ എത്തി തുടങ്ങിയതോടെ ഗുജറാത്ത് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍  ചികിത്സക്കെത്തണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരമെങ്കിലും കൂടുതൽ പേരിൽ രോഗബാധയുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. 

നഞ്ചമ്മയുടെ പോരാട്ടം നീളും, കേസ് ഹൈക്കോടതി പരിഗണനയിൽ, ഭൂമി വിട്ടു നൽകാനാകില്ലെന്നും അട്ടപ്പാടി തഹസിൽദാർ

1965ല്‍ മഹാരാഷ്ട്രയിലെ ചാന്ദിപുരയില്‍ കണ്ടെത്തിയ ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതാണ് തിരിച്ചടി. 2003 2004 കാലഘട്ടങ്ങളില്‍  ഗുജറാത്തിലും ആന്ധ്രാ പ്രദേശിലും മഹാരാഷ്ട്രയിലുമായി 300ലധികം ആളുകൾക്ക് ജീവന്‍ നഷ്ടമാകാനിടയാക്കിയത് ഈ വൈറസ് ബാധയാണ്. പരത്തുന്നത് കൊതുകളും ഈച്ചകളുമായതിനാല്‍  സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങി. പെട്ടെന്നുണ്ടാകുന്ന ഉയർന്ന  പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണം. ഇത് തലച്ചോറിന ബാധിക്കുന്നതോടെ മരണം സംഭവിക്കും.

യുപി ബിജെപിയിൽ തർക്കം രൂക്ഷം, യോഗിയെ മാറ്റണമെന്ന് ഒരു വിഭാഗം, രാജി സന്നദ്ധത അറിയിച്ച് കേശവ് പ്രസാദ് മൗര്യയും

 

 

click me!