നിയമസഭയിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചതിന് ശേഷമാണ് ആശുപത്രി ഡീൻ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചത്
മുബൈ: മുംബൈ താനെയിലെ കൽവ മുനിസിപ്പിൽ ആശുപത്രിയിൽ ആറ് മാസത്തിനിടെ 110 നവജാതശിശുക്കൾ മരിച്ചെന്ന് സ്ഥിരീകരിച്ച് ആശുപത്രി. നിയമസഭയിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചതിന് ശേഷമാണ് ആശുപത്രി ഡീൻ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചത്. ശരാശരി ഒരു മാസം 18 കുഞ്ഞുങ്ങൾ മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം മാത്രം 21 കുഞ്ഞുങ്ങള്‍ ആണ് മരിച്ചത്. കുട്ടികളുടെ ഐസിയുവിൽ കൈകാര്യം ചെയ്യാവുന്നതിന്‍റെ മൂന്നിരട്ടി കേസുകള്‍ വരുന്നതാണ് മരണം കൂടാന്‍ കാരണമായി ആശുപത്രി വിശദീകരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ 42 മണിക്കൂറിനിടെ ഗർഭിണികൾ അടക്കം 18 പേർ മരിച്ചതോടെ വലിയ പ്രതിഷേധം നേരിട്ട ആശുപത്രിയാണിത്. തുടര്‍ന്നാണ് പ്രതിപക്ഷം നിയമസഭയില്‍ വിഷയം ഉന്നയിച്ചത്.
undefined