15 ദിവസം, തകര്‍ന്നുവീണത് 10 പാലങ്ങള്‍; 11 എഞ്ചിനീയര്‍മാര്‍ക്ക് സസ്പെന്‍ഷന്‍; കൂട്ടനടപടി ബിഹാറില്‍

By Web Team  |  First Published Jul 5, 2024, 9:11 PM IST

അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപണം കടുപ്പിച്ചു.


പാറ്റ്ന: ബിഹാറിലെ പാലങ്ങൾ തുടർച്ചയായി പൊളിയുന്ന സാഹചര്യത്തിൽ  ജലവകുപ്പിലെ 11 എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. പതിനഞ്ച് ദിവസത്തിനിടെ പത്ത് പാലങ്ങൾ പൊളിഞ്ഞത് രാജ്യമാകെ ചർച്ചയായതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി കൈക്കൊണ്ടിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപണം കടുപ്പിച്ചു. താൻ പതിനെട്ട് മാസം പൊതുമരാമത്തിന്റെ ചുമതല വഹിച്ചപ്പോൾ കാര്യമായി ഫണ്ട് നൽകിയിരുന്നില്ലെന്ന് തേജസ്വി യാദവ് പറഞ്ഞു. ജെഡിയു വൻ അഴിമതിയാണ് നടന്നതെന്നും ഇവ ആരാണ് പണിതതെന്ന് ഫലകങ്ങൾ നോക്കിയാൽ മനസ്സിലാകുമെന്നും തേജസ്വി യാദവ് പറഞ്ഞു. 

Latest Videos

click me!