ഐഎഫ്എഫ്കെയില്‍ ഇനി ആവേശം, കാണാം കിം കി ഡുക്കിന്റെ സിനിമ, ജെയ്‍ലാന്റെയും!

By Web Team  |  First Published Dec 8, 2018, 11:02 PM IST

കേരള രാജ്യാന്തര ചലച്ചിത്രമേള മികച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ കൊണ്ട് മുന്നേറുന്നു. മലയാള ഫെസ്റ്റിവല്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ കിം കി ഡുക്കിന്റെ ഹ്യൂമൻ, സ്പേസ്, ടൈം  ആൻഡ് ഹ്യൂമൻ ആയിരിക്കും നാളത്തെ പ്രധാന ആകര്‍ഷണം. മലയാളികളുടെ പ്രിയംനേടിയ ജെയ്‍ലാന്റെ ദ വൈല്‍ഡ് പിയര്‍ ട്രീയും നാളെ പ്രദര്‍ശിപ്പിക്കും.

കിം കി ഡുക്കിന്റെ പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്  ഹ്യൂമൻ, സ്പേസ്, ടൈം  ആൻഡ് ഹ്യൂമൻ. വിഭിന്ന പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ ഒരു യുദ്ധക്കപ്പലില്‍ യാത്ര നടത്തുന്നതാണ് സിനിമയുടെ പ്രമേയം. അതേസമയം വൈല്‍ഡ് പിയര്‍ ട്രീ പറയുന്നത് സാഹിത്യത്തില്‍ അതീവ തല്‍പരനായ സിനാന്റെ കഥയാണ്. താൻ ജനിച്ച ഗ്രാമത്തിലേക്ക് തിരിച്ചുവന്ന സിനാൻ പ്രസിദ്ധീകരണത്തിന് ആവശ്യമായ പണം കണ്ടെത്താൻ പരിശ്രമിക്കുന്നതും അതിനു നേരിടുന്ന തടസ്സങ്ങളുമാണ് സിനിമയുടെ പ്രമേയമായി വരുന്നത്.

Latest Videos

undefined

നിശാഗന്ധിയില്‍ നാളെ ആറ് മണിക്കാണ് ഹ്യൂമൻ, സ്പേസ്, ടൈം  ആൻഡ് ഹ്യൂമൻ പ്രദര്‍ശിപ്പിക്കുക.  ദ വൈല്‍ഡ് പിയര്‍ ട്രീ ടാഗോര്‍ തീയേറ്ററില്‍ രാത്രി 8.30നും ആണ് പ്രദര്‍ശിപ്പിക്കുക.

click me!