2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 10.5 ശതമാനം വളർച്ച നേടുമെന്ന് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു.
മുംബൈ: കൊവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതും അണുബാധ കുറയുന്നതും രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിക്കാന്‍ ഇടയാക്കിയതായി റിസര്‍വ് ബാങ്ക്. എന്നാല്‍, സ്വകാര്യ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആവശ്യമായ തോതിൽ നടക്കുന്നില്ലെന്ന് കേന്ദ്ര ബാങ്ക് നിരീക്ഷിച്ചു.
വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശുഭാപ്തി വിശ്വാസം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. “ഉപഭോഗത്തിന്റെ പുനരുജ്ജീവനത്തെ അടിസ്ഥാനമാക്കി ഒരു വീണ്ടെടുക്കൽ നടക്കുന്നുണ്ടെന്നതിൽ സംശയമില്ല,” റിസർവ് ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കിയതായി ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
undefined
രാജ്യത്ത് സ്വകാര്യ നിക്ഷേപ പ്രവർത്തനങ്ങൾ കുറവാണ്, അത് സജീവമായി വരാനുള്ള ഉചിതമായ സമയമാണിത്. പണലഭ്യതയുടെ വിശാലമായ നടപടികൾ സിസ്റ്റത്തിലെ പണ-സാമ്പത്തിക സ്ഥിതി ലഘൂകരിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതായി ഫെബ്രുവരിയിലെ പ്രതിമാസ ബുള്ളറ്റിനിൽ കേന്ദ്ര ബാങ്ക് പറഞ്ഞു.
2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 10.5 ശതമാനം വളർച്ച നേടുമെന്ന് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു. ഭക്ഷ്യേതര ക്രെഡിറ്റ് ജനുവരിയിൽ 5.7% ഉയർന്നതായും ബുള്ളറ്റിൻ വ്യക്തമാക്കുന്നു.