പ്രഖ്യാപനം മുതൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് ഭ്രമയുഗം. പിന്നാലെ വന്ന അപ്ഡേറ്റുകളും പോസ്റ്ററുകളും പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിച്ചു.
കൊച്ചി: ഒരു സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾക്ക് പ്രാധാന്യം ഏറെയാണ്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്ക്. ഇത്തരം പ്രമോഷൻ മെറ്റീരിയലുകളിലൂടെ വരാൻ പോകുന്ന സിനിമ എത്തരത്തിലുള്ളതാണെന്നും ജോണർ ഏതാണെന്നുമുള്ള ഏകദേശ ധാരണ പ്രേക്ഷകന് ലഭിക്കും. അതുകൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയാണ് ഇവ അണിയറക്കാർ പുറത്തിറക്കുന്നത്.
നിലവിൽ മലയാള സിനിമയിലെ ചർച്ചാവിഷയം ഭ്രമയുഗം ആണ്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. ഇനി ഏഴ് ദിവസമാണ് ചിത്രത്തിന്റെ റിലീസിന് ഉള്ളത്. ഈ അവസരത്തിൽ ഭ്രമയുഗം ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
undefined
പ്രഖ്യാപനം മുതൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് ഭ്രമയുഗം. പിന്നാലെ വന്ന അപ്ഡേറ്റുകളും പോസ്റ്ററുകളും പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിച്ചു. ടീസറിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചിരുന്നത്.ട്രെയിലര്‍ അതിനൊത്ത് ഉയര്‍ന്നത് തന്നെയാണ് എന്നാണ് തെളിയിക്കുന്നത്. 2.38 മിനുട്ടാണ് ട്രെയിലര്‍ ഉള്ളത്.
ഫെബ്രുവരിയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ഭ്രമയുഗം. 15ന് ചിത്രം തിയറ്ററിൽ എത്തും. മമ്മൂട്ടി നെഗറ്റീവ് ടച്ചിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ സദാശിവൻ ആണ്. രേവതി, ഷെയ്ൻ നിഗം എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഭൂതകാലം സംവിധാനം ചെയ്ത ആളാണ് രാഹുൽ. അതുകൊണ്ട് തന്നെ ഭ്രമയുഗത്തിന് പ്രതീക്ഷ ഏറെയാണ്.
മമ്മൂട്ടിയ്ക്ക് ഒപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠ ആചാരി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവരെയെല്ലാം ട്രെയിലറില്‍ കാണിക്കുന്നുണ്ട്. 300ഓളം തിയറ്ററിൽ ഭ്രമയുഗം റിലീസ് ചെയ്യുമെന്നാണ് വിവരം.
'മമ്മൂട്ടി ഭ്രമയുഗത്തിലേക്കെത്തിയതിന്റെ മൂന്ന് കാരണങ്ങള്‍', സംവിധായകന്റെ വെളിപ്പെടുത്തല്‍
യുകെ അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച തുടക്കവുമായി 'ഭ്രമയുഗം'; ഒറ്റ ദിവസം കൊണ്ട് നേടിയ തുക