കൊവിഡിന് ശേഷവും രക്ഷയില്ല, 2022ലും വിദേശമാധ്യമ പ്രവര്‍ത്തകരെ ദ്രോഹിച്ച് ചൈന; റിപ്പോര്‍ട്ട് പുറത്ത്

By Web Team  |  First Published Mar 1, 2023, 5:24 PM IST

ചൈനയുടെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തന്നെ ജോലി ചെയ്യുന്നവരായിട്ടും 2022ൽ പകുതിയോളം വിദേശമാധ്യമങ്ങളോടും പ്രദേശത്ത് തുടരാൻ പാടില്ലെന്നായിരുന്നു ചെെനയുടെ നിലപാട്.


ബെയ്ജിങ്: കോവിഡിന് ശേഷവും മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുന്നത് തുടർന്ന് ചൈന. കോവിഡിന്റെ സാഹചര്യത്തിലുണ്ടായ അതേ നിയന്ത്രണങ്ങൾ തുടർന്നുകൊണ്ടാണ് 2022ലും വിദേശമാധ്യമങ്ങളെ ചെെന ദ്രോഹിച്ചിരുന്നതെന്നാണ് ഫോറിൻ കറസ്പോണ്ടന്റ് ക്ലബ്ബ് ഓഫ് ചൈന(എഫ്സിസിസി)യുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. 

ചൈനയുടെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തന്നെ ജോലി ചെയ്യുന്നവരായിട്ടും 2022ൽ പകുതിയോളം വിദേശമാധ്യമങ്ങളോടും പ്രദേശത്ത് തുടരാൻ പാടില്ലെന്നായിരുന്നു ചെെനയുടെ നിലപാട്. പ്രദേശത്തുനിന്ന് പോകണമെന്നതായിരുന്നു പലപ്പോഴും ചൈന ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. 

Latest Videos

ചൈനയിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി പകുതിയോളം മാധ്യമപ്രവർത്തകരും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ചില സ്ഥലങ്ങളിൽ നിന്നും യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയും മെഡിക്കൽ കോഡുൾപ്പെടെ ലഭ്യമാവാതെയും ചൈനയിൽ പ്രതിസന്ധിയുണ്ടായിരുന്നു. വിദേശമാധ്യമങ്ങളോട് സംസാരിക്കുന്നതിന് ജനങ്ങളെ വിലക്കിയിരുന്നു. രാജ്യത്തെ മാധ്യമങ്ങൾക്കെതിരേയും അത്തരത്തിലുള്ള നീക്കങ്ങൾ നേരിടേണ്ടതായും വന്നിട്ടുണ്ട്. ദൈർഘ്യമേറിയ ക്വാറന്റൈനുകളും മാസ് ടെസ്റ്റിംഗും ഉൾപ്പെടെ മാധ്യമപ്രവർത്തകർക്കുള്ള നിയന്ത്രണങ്ങൾ ഡിസംബറിൽ എടുത്തുമാറ്റിയിരുന്നു. നിലിവിൽ തുടർന്നുകൊണ്ടിരിക്കുന്ന നിയന്ത്രണങ്ങളും പ്രതിസന്ധികളും ചൈനയിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലെന്നതിന്റെ തെളിവാണ്. 

67 ലക്ഷം ജീവനെടുത്ത കൊറോണ വൈറസ് ചോർന്നത് എവിടെ നിന്ന്? അമേരിക്കൻ ഊർജ്ജ വകുപ്പിന്‍റെ രഹസ്യരേഖ ചർച്ചയാകുന്നു!

30 രാജ്യങ്ങളിൽ നിന്നുള്ള വാർത്താ സംഘടനകളെ പ്രതിനിധീകരിച്ച് എഫ്‌സിസിസിയിലെ 166 അംഗങ്ങളിൽ 102 പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ 2022ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ചൈന 180 രാജ്യങ്ങളിൽ 175-ാം സ്ഥാനത്താണ് നിലവിലുള്ളത്. 

click me!