യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) പഠനമനുസരിച്ച് XD, XE, XF തുടങ്ങി മൂന്ന് പുതിയ റീകോമ്പിനന്റ് സ്‌ട്രെയിനുകൾ നിലവിൽ പ്രചരിക്കുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു.
കൊവിഡിന്റെ പുതിയ വകഭേദമായ എക്സ് ഇ മ്യൂട്ടന്റ് കൂടുതൽ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന.
ഒമിക്‌റോണിന്റെ ബിഎ.2 സബ് വേരിയന്റിനേക്കാൾ പത്ത് ശതമാനം വ്യാപനശേഷി 'എക്സ് ഇ'ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ യുഎസിന്റെ ചില പ്രദേശങ്ങളിലാണ് പുതിയ വകഭേദമായ എക്സ് ഇ വ്യാപിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഭൂരിഭാഗവും ബിഎ.2 സബ് വേരിയന്റുകളാണ്.
ഈ പുതിയ ഗവേഷണത്തിൽ ഏറ്റവും കൂടുതൽ പകരുന്ന കൊവിഡ് 19 മ്യൂട്ടന്റ് ആകും 'എക്സ് ഇ' (XE) എന്നും ലോകാരോഗ്യ സംഘടന പറയുന്നു. അതേസമയം, ഒമിക്രോണിന്റെ ബിഎ2 ഉപ-വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നു. ഒമിക്രോണിന്റെ BA1, BA2 എന്നീ രണ്ട് പതിപ്പുകളുടെ ഒരു മ്യൂട്ടന്റ് ഹൈബ്രിഡ് ആണ് പുതിയ വേരിയന്റ്, XE.
undefined
XE ജനുവരി 19 ന് യുകെയിൽ ആദ്യമായി കണ്ടെത്തി, അതിനുശേഷം 600-ൽ താഴെ സീക്വൻസുകൾ റിപ്പോർട്ട് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) പഠനമനുസരിച്ച് XD, XE, XF തുടങ്ങി മൂന്ന് പുതിയ റീകോമ്പിനന്റ് സ്‌ട്രെയിനുകൾ നിലവിൽ പ്രചരിക്കുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു.
ഒമിക്രോണിന്റെ ഡെൽറ്റ x BA1 വംശത്തിന്റെ ഹൈബ്രിഡിനെ XD സൂചിപ്പിക്കുന്നു. ഫ്രാൻസ്, ഡെൻമാർക്ക്, ബെൽജിയം എന്നിവിടങ്ങളിൽ ഇത് കൂടുതലായി കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. XD ഒന്നിലധികം രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായി ലണ്ടനിലെ ഇംപീരിയൽ കോളേജിലെ വൈറോളജിസ്റ്റ് ടോം പീക്കോക്ക് പറയുന്നു.
ഒമിക്രോണിന്റെ BA.1 x BA.2 ഉപ വകഭേദങ്ങളുടെ ഹൈബ്രിഡ് ആണ് XE. ഇത് ബ്രിട്ടനിൽ കണ്ടെത്തുകയും സമൂഹ വ്യാപനത്തിന്റെ തെളിവുകൾ കാണിക്കുകയും ചെയ്തു. ഒമിക്രോണിന്റെ Delta x BA.1 വംശത്തിന്റെ മറ്റൊരു ഹൈബ്രിഡ് ആണ് XF. ബ്രിട്ടനിൽ കണ്ടെത്തിയെങ്കിലും ഫെബ്രുവരി 15ന് ശേഷം കണ്ടെത്താനായിട്ടില്ല.
ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ കൊവിഡ് വ്യാപനം; വീണ്ടും ലോക്ഡൗണിലേക്ക്