World Lung Cancer Day 2024 : ശ്വാസകോശ ക്യാൻസർ തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

By Web Team  |  First Published Aug 1, 2024, 11:52 AM IST

അസാധാരണമായ കോശങ്ങൾ വളരുകയും പെരുകുകയും ശരീരത്തിൽ മുഴകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ ശ്വാസകോശാർബുദം സംഭവിക്കുന്നു. പുകവലിയാണ് ഈ ക്യാൻസറിൻ്റെ പ്രധാന കാരണം. 85 ശതമാനത്തിലധികം കേസുകളും ഇത് മൂലമാണ് സംഭവിക്കുന്നത്. 


ഇന്ന് ലോക ശ്വാസകോശ ക്യാൻസർ ദിനം. ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. ലോകമെമ്പാടുമുള്ള ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ പ്രധാന കാരണം ശ്വാസകോശ അർബുദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

അസാധാരണമായ കോശങ്ങൾ വളരുകയും പെരുകുകയും ശരീരത്തിൽ മുഴകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ ശ്വാസകോശാർബുദം സംഭവിക്കുന്നു. പുകവലിയാണ് ഈ ക്യാൻസറിൻ്റെ പ്രധാന കാരണം. 85 ശതമാനത്തിലധികം കേസുകളും ഇത് മൂലമാണ് സംഭവിക്കുന്നത്. ചികിത്സിച്ചില്ലെങ്കിൽ, ക്യാൻസർ കോശങ്ങൾ ശരീരത്തിൽ വ്യാപിക്കുകയും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാക്കുകയും ചെയ്യും. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ശ്വാസകോശ അർബുദത്തെ തടയാനാകും.

Latest Videos

undefined

ശ്വാസകോശത്തിൽ തുടങ്ങുന്ന ഒരു തരം ക്യാൻസറാണ് ശ്വാസകോശാർബുദം. ശ്വാസകോശ കോശങ്ങളിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും മുഴകൾ രൂപപ്പെടുകയും ശ്വാസകോശത്തിൻ്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നു. ശ്വാസകോശ അർബുദം ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെ ബാധിക്കും. പ്രധാനമായും രണ്ട് തരം ശ്വാസകോശ അർബുദങ്ങളുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

ശ്വാസകോശ അർബുദ കേസുകളിൽ 80-85 ശതമാനം വരെ നോൺ-സ്മോൾ സെൽ ലംഗ് കാൻസർ (NSCLC) ആണെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു. 

ശ്വാസകോശ അർബുദത്തിൻ്റെ ലക്ഷണങ്ങൾ

നെ‍ഞ്ച് വേദന
ശ്വാസതടസം
നിരന്തരമായ ചുമ
പെട്ടെന്ന് ഭാരം കുറുയക
ഇടയ്ക്കിടെ വരുന്ന ശ്വാസകോശ അണുബാധ

ശ്വാസകോശ അർബുദം എങ്ങനെ തടയാം?

ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് പുകവലി ഉപേക്ഷിക്കുന്നതാണ്. പുകവലി ഒഴിവാക്കുന്നത് ശ്വാസകോശ കാൻസർ മരണനിരക്ക് പുരുഷന്മാരിൽ 91 ശതമാനവും സ്ത്രീകളിൽ 82 ശതമാനവും കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. പുകവലിക്കുന്നതിലൂടെ ശ്വാസകോശ അർബുദം വരാനുള്ള സാധ്യത 20-30 ശതമാനം വരെ വർദ്ധിപ്പിക്കും.  

ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാൻ പ്രത്യേക ഭക്ഷണമൊന്നുമില്ലെങ്കിലും സമീകൃതാഹാരം കഴിക്കുന്നത് ഒരു പരിധിവരെ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ,  പ്രോട്ടീൻ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കും.

പതിവായി വ്യായാമം ചെയ്യുന്നതിലൂടെ സ്ത്രീകളിൽ ശ്വാസകോശ അർബുദ സാധ്യത 20-30 ശതമാനവും പുരുഷന്മാരിൽ 20-50 ശതമാനവും കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദൈനംദിന വ്യായാമം മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

എച്ച്ഐവി ശ്വാസകോശ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. പതിവായി എച്ച്ഐവി പരിശോധന നടത്തുന്നുണ്ടെന്നും ലൈംഗിക ബന്ധത്തിൽ സംരക്ഷണം ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക.

ചെറിപ്പഴത്തിന്റെ ​ഗുണങ്ങൾ അറിയാം


 

click me!