World Kidney Day 2024 : വൃക്കരോ​ഗികൾക്ക് ഏതൊക്കെ പഴങ്ങൾ കഴിക്കാം?

By Web TeamFirst Published Mar 13, 2024, 7:36 PM IST
Highlights

ബെറി, ചെറി, മുന്തിരി, പ്ലം, ആപ്പിൾ, കോളിഫ്‌ളവർ, ഉള്ളി, വഴുതന, കോഴി, മത്സ്യം,  ഉപ്പില്ലാത്ത കടൽ വിഭവങ്ങൾ എന്നിവ വൃക്കരോഗമുള്ളവർക്ക് ഉത്തമമായ ഭക്ഷണങ്ങളാണ്.

എല്ലാ വർഷവും മാർച്ച് 14 നാണ് ലോക വൃക്ക ദിനം (World Kidney Day) ആചരിക്കുന്നത്. വൃക്കകളുടെ ആരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അതിൻ്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. വൃക്കരോഗമുള്ളവർ അവരുടെ ഭക്ഷണക്രമം നിരീക്ഷിക്കുകയും സോഡിയം, പൊട്ടാസ്യം എന്നിവയുടെ കുറഞ്ഞ ഭക്ഷണക്രമം സ്വീകരിക്കുകയും വേണം. 

ഉയർന്ന ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ളതും ഫോസ്ഫറസും സോഡിയവും കുറവുള്ളതുമായ പഴങ്ങൾ വൃക്കകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഉയർന്ന ഉപ്പ് അടങ്ങിയ ഭക്ഷണക്രമം മൂത്രത്തിൽ കാൽസ്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കും. ഇത് വൃക്കയിലെ കല്ലുകൾക്ക് കാരണമാകും. 

Latest Videos

വിട്ടുമാറാത്ത വൃക്കരോഗമുള്ളവർക്ക് എല്ലാ പഴങ്ങളും നല്ലതല്ല. ആപ്രിക്കോട്ട്, വാഴപ്പഴം തുടങ്ങിയവയിൽ പൊട്ടാസ്യം കൂടുതലുള്ളവയാണ്. അത് കൊണ്ട് തന്നെ അവ ഒഴിവാക്കണം. പല ഉണങ്ങിയ പഴങ്ങളിലും പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.

ബെറി, ചെറി, മുന്തിരി, പ്ലം, ആപ്പിൾ, കോളിഫ്‌ളവർ, ഉള്ളി, വഴുതന, കോഴി, മത്സ്യം,  ഉപ്പില്ലാത്ത കടൽ വിഭവങ്ങൾ എന്നിവ വൃക്കരോഗമുള്ളവർക്ക് ഉത്തമമായ ഭക്ഷണങ്ങളാണ്.

'വൃക്കകളുടെ ആരോഗ്യത്തിന് വിറ്റാമിൻ സിയും വിറ്റാമിൻ കെയും അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം. വിറ്റാമിൻ സി, കെ എന്നിവയുടെ കുറഞ്ഞ അളവ് വൃക്കരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ളതും കുറവുള്ളതുമായ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. വൃക്കയിലെ സമ്മർദ്ദം കുറയ്ക്കാൻ ഫോസ്ഫറസും സോഡിയവും സഹായകമാണ്. മാതളനാരങ്ങ, സ്ട്രോബെറി, ബ്ലൂബെറി, ചെറി, ആപ്പിൾ, സിട്രസ് പഴങ്ങൾ എന്നിവയാണ് വൃക്കയുടെ ആരോഗ്യത്തിന് മികച്ച പഴങ്ങൾ...' - ആയുർവേദ വിദഗ്ധൻ ഡോ. ഡിംപിൾ ജംഗ്ദ പറയുന്നു.

മാതളനാരങ്ങയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമമാണ്. ഇതിൽ പൊട്ടാസ്യം കൂടുതലും ഫോസ്ഫറസും സോഡിയവും കുറവായതിനാൽ ഇത് വൃക്കകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. 

സോഡിയവും ഫോസ്ഫറസും കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിനും ബെറികൾ അത്യുത്തമമാണ്. വിറ്റാമിൻ സി, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് സ്ട്രോബെറി.

ആപ്പിളിൽ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ കുറവാണ്. ഇത് ആരോഗ്യകരവും വൃക്കകളുടെ ആരോഗ്യത്തിന് സുരക്ഷിതവുമാക്കുന്നു. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ മൂന്ന് ജ്യൂസുകൾ കുടിച്ചോളൂ

 

click me!