2023-ൽ നടത്തിയ ഒരു പഠനത്തിൽ സ്തനാർബുദമുള്ള 12,808 രോഗികളിൽ, 17.09 ശതമാനം രോഗികളും 40 വയസിന് താഴേയുള്ളവരാണെന്ന് പഠനത്തിൽ പറയുന്നു. 30 ശതമാനം മുഴകളും ട്രിപ്പിൾ-നെഗറ്റീവ് ട്യൂമറുകളാണ്. കാരണം ഇത് അതിവേഗം പടരുന്ന ട്യൂമർ ആണ്.
ഇന്ത്യയിലെ യുവതികൾക്കിടയിൽ സ്തനാർബുദം വർദ്ധിക്കുന്നതായി വിദഗ്ധർ. രാജ്യത്ത് 28.2 ശതമാനം സ്ത്രീകൾക്ക് സ്തനാർബുദമുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കുന്നു. 2023-ൽ നടത്തിയ ഒരു പഠനത്തിൽ സ്തനാർബുദമുള്ള 12,808 രോഗികളിൽ, 17.09 ശതമാനം രോഗികളും 40 വയസിന് താഴേയുള്ളവരാണെന്ന് പഠനത്തിൽ പറയുന്നു. 30 ശതമാനം മുഴകളും ട്രിപ്പിൾ-നെഗറ്റീവ് ട്യൂമറുകളാണ്. കാരണം ഇത് അതിവേഗം പടരുന്ന ട്യൂമർ ആണ്.
കാൻസർ ഇപ്പോൾ പ്രായമായവരുടെ രോഗമല്ല. ചെറുപ്രായത്തിലുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സ്തനാർബുദത്തിൻ്റെ തുടക്കത്തിലെ പ്രധാന കാരണം ജീനുകൾ, ജീവിതശൈലി ഘടകങ്ങൾ, മോശം പോഷകാഹാരം, ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം, പരിസ്ഥിതി മലിനീകരണം, ഉദാസീനമായ ജീവിതശൈലി എന്നിവയാണ്....- ഇന്ത്യയിൽ കാൻസർ മുക്ത് ഭാരത് കാമ്പെയ്‌നിന് നേതൃത്വം നൽകുന്ന യുണീക്ക് ഹോസ്പിറ്റൽ കാൻസർ സെൻ്ററിലെ മെഡിക്കൽ ഓങ്കോളജി ചീഫ് ഡോ ആശിഷ് ഗുപ്ത പറഞ്ഞു.
undefined
BRCA1, BRCA2 ജീൻ മ്യൂട്ടേഷനുകൾ, പൊണ്ണത്തടി, അമിതമായ പഞ്ചസാര, സംസ്കരിച്ച ഭക്ഷണ ഉപഭോഗം, സ്ഥിരമായി ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസ് എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു. രോഗം നേരത്തേ കണ്ടെത്തുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്താൽ സ്തനാർബുദത്തെ തടയാമെന്നും ഡോ ആശിഷ് ഗുപ്ത പറഞ്ഞു.
സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ
1. കക്ഷത്തിലോ സ്തനത്തിന്റെ നിരന്തരമായ വേദന അനുഭനപ്പെടുക.
2. സ്തനങ്ങൾ ചുവന്നതോ വീർക്കുന്നതോ ആയി കാണപ്പെടുക.
3. മുലക്കണ്ണിൽ മാറ്റം വരിക
4. മുലക്കണ്ണുകളിൽ നിന്ന് അസാധാരണമായ ഡിസ്ചാർജ് ഉണ്ടാവുക.
5. മുലക്കണ്ണിൽ നിന്നും രക്തം വരിക.
ചിയ സീഡ് ചേർത്ത കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ