കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്ന സ്ത്രീയുടെ മാനസികാരോഗ്യത്തിന് മുലയൂട്ടൽ ഗുണം ചെയ്യും. പ്രസവാനന്തര വിഷാദത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്ന പ്രധാന മാർഗങ്ങളിലൊന്നാണ് മുലപ്പാൽ. നവജാതശിശുക്കളുടെ ഏറ്റവും മികച്ച ഭക്ഷണമാണ് മുലപ്പാൽ. അത് സുരക്ഷിതവും വൃത്തിയുള്ളതും ആന്റിബോഡികളാൽ സമൃദ്ധവുമാണ്. കൂടാതെ, കുഞ്ഞിനെ പലവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
വർഷം തോറും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെയുള്ള ഒരാഴ്ചക്കാലമാണ് ലോകമെമ്പാടും മുലയൂട്ടൽ വാരം ആചരിക്കുന്നത്. മുലയൂട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവബോധം വളർത്തുക, മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മുലയൂട്ടൽ വാരത്തിലൂടെ ലക്ഷ്യമിടുന്നത്.
undefined
കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്ന സ്ത്രീയുടെ മാനസികാരോഗ്യത്തിന് മുലയൂട്ടൽ ഗുണം ചെയ്യും. പ്രസവാനന്തര വിഷാദത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
യുണിസെഫ് പറയുന്നതനുസരിച്ച് പ്രസവശേഷം സാധാരണയായി രണ്ട് മുതൽ എട്ട് ആഴ്ചകൾക്ക് ശേഷം ഉണ്ടാകുന്ന ഒരു വിഷാദരോഗമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പിപിഡി. എപ്പോഴും ദുഃഖം തോന്നുക, കൂടുതൽ സമയവും കരയുക, തീവ്രമായ ഉത്കണ്ഠ, അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമില്ലായ്മ എന്നിവ പ്രസവാനന്തര വിഷാദ ലക്ഷണങ്ങളിൽ ചിലതാണ്. ഏകദേശം ഏഴിൽ ഒരാൾക്ക് പ്രസവാനന്തര വിഷാദം ഉണ്ടാകുന്നതായി പഠനങ്ങൾ പറയുന്നു.
മുലയൂട്ടുന്ന സ്ത്രീകൾക്ക് പിപിഡി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് 2012-ൽ ദി ഇൻ്റർനാഷണൽ ജേണൽ ഓഫ് സൈക്യാട്രി ഇൻ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു കണ്ടെത്തി. മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്താനും മുലയൂട്ടൽ സഹായിക്കും. സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും മുലയൂട്ടൽ സഹായിക്കും.
മുലയൂട്ടൽ ഓക്സിടോസിൻ അല്ലെങ്കിൽ "ലവ് ഹോർമോൺ ഉത്തേജിപ്പിക്കുന്നു. ഇത് സമ്മർദ്ദം കുറയ്ക്കുകയും മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ചെയ്യുന്നു, പാറ്റേഴ്സൺ പറയുന്നു. പ്രസവശേഷം ഉണ്ടാകാറുള്ള ഏറെ ബുദ്ധിമുട്ടുണ്ടായ്ക്കുന്ന രക്തസ്രാവത്തിനുള്ള സാധ്യത മുലയൂട്ടൽ കുറയ്ക്കുന്നു. മുലയൂട്ടുന്നതു വഴി സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനാവും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
30 വയസ് കഴിഞ്ഞ സ്ത്രീകൾ എല്ലുകളെ ശക്തിപ്പെടുത്താൻ ചെയ്യേണ്ടത് എന്തൊക്കെ?