Using phone in toilet| ടോയ്‌ലറ്റില്‍ പോകുമ്പോൾ മൊബെെൽ ഫോൺ കൊണ്ട് പോകാറുണ്ടോ?

By Web Team  |  First Published Nov 19, 2021, 12:05 PM IST

ഫോൺ ടോയ്‌ലറ്റിൽ കൊണ്ടു പോകും വഴി രോഗാണുക്കൾ ഫോണിലേക്ക്‌ കയറാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ടോയ്‌ലറ്റിലെ വാതിൽ, ടാപ്പ്‌, ഫ്ലഷ്‌  ബട്ടൺ തുടങ്ങിയ ഇടങ്ങളില്ലെല്ലാം ബാക്ടീരിയ പറ്റിപിടിച്ചിരിക്കാം.  


മൊബെെൽ ഫോൺ(Mobile phone) ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയിലാണ് ഇന്ന് അധികം പേരും. ബാത്ത്റൂമിൽ (bathroom) പോകുമ്പോൾ പോലും ഫോൺ കൊണ്ട് പോകുന്നവരുണ്ട്. എന്നാൽ അത് നല്ല ശീലമല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. രോഗങ്ങൾ പരത്തുന്ന കീടാണുക്കൾ അധികമായി ഉള്ള സ്ഥലമാണ് ബാത്ത്‌ റൂമും ടോയ്‌ലറ്റും.

ഫോൺ ടോയ്‌ലറ്റിൽ കൊണ്ടു പോകും വഴി രോഗാണുക്കൾ ഫോണിലേക്ക്‌ കയറാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ടോയ്‌ലറ്റിലെ വാതിൽ, ടാപ്പ്‌, ഫ്ലഷ്‌ ബട്ടൺ തുടങ്ങിയ ഇടങ്ങളില്ലെല്ലാം ബാക്ടീരിയ പറ്റിപിടിച്ചിരിക്കാം.  

Latest Videos

undefined

' ഇ-കോളി, സാൽമൊണല്ല, ഷിഗെല്ല തുടങ്ങിയ ബാക്ടീരിയകൾ കാരണം ഹെപറ്റൈറ്റിസ്‌ എ, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ പിടിപെടാം. വാഷ്‌ ബേസിന്റെ മുകളിലും വെസ്റ്റേൺ ടോയ്‌ലറ്റാണെങ്കിൽ അതിന് മുകളിലുമൊക്കെയാണ് സാധാരണ ഫോണുകൾ വയ്ക്കുക. ഇവിടെയെല്ലാം ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലാണ്...' - ലണ്ടനിലെ ക്യൂൻ മേരീസ് യൂണിവേഴ്‌സിറ്റിയിലെ ബയോമെഡിക്കൽ സയൻസ് ഡിഗ്രി ഡയറക്ടർ ഡോ. റോൺ കട്ട്‌ലർ പറഞ്ഞു.

പബ്ലിക്‌ ടോയ്‌ലറ്റിൽ ഫോൺ വയ്ക്കുന്നതിന് ഹോൾഡർ ഉണ്ടാകും. ഹോൾഡറുകളി‍ൽ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ കെെ കഴുകിയ ശേഷമാണ് ഫോൺ എടുക്കുന്നതെങ്കിൽ ഫോണിൽ പറ്റിപിടിച്ചിരുന്ന എല്ലാ ബാക്ടീരിയകളും നിങ്ങളുടെ കൈകളിൽ തന്നെ തങ്ങി നിൽക്കാമെന്നും ഡോ. റോൺ പറഞ്ഞു. ബാത്ത് റൂമിൽ സ്മാർട്ട്‌ ഫോൺ ഉപയോഗിച്ച്‌ ദീർഘനേരം ഇരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. 

ഒന്ന് ശ്രദ്ധിക്കൂ, പൊതു ശൗചാലയം ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്...

click me!