പശ്ചിമബംഗാളിൽ നാല് വയസ്സുകാരിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു ; എച്ച്9എൻ2 വെെറസ് ബാധയെ കുറിച്ച് കൂടുതലറിയാം

By Web Team  |  First Published Jun 12, 2024, 6:14 PM IST

ഇന്ത്യയിൽ ഇത് രണ്ടാമത്തെയാളിലാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. അഞ്ച് വർഷം മുമ്പ് 2019 ൽ ഒരാളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.


പശ്ചിമ ബംഗാളിൽ നിന്നുള്ള നാല് വയസ്സുകാരിയ്ക്ക് എച്ച്9എൻ2 പക്ഷിപ്പനി വൈറസ് ബാധിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. കടുത്ത പനി, വയറുവേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോൾ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കുട്ടി വീടിന് സമീപത്തെ പക്ഷി വളർത്തൽ കേന്ദ്രത്തിൽ പോയിരുന്നു. കുട്ടി കോഴിയുമായി സമ്പർക്കം പുലർത്തിയിരുന്നതായും കുട്ടിയുമായി അടുത്തിടപഴകിയ മറ്റാർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

Latest Videos

undefined

ഇന്ത്യയിൽ ഇത് രണ്ടാമത്തെയാളിലാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. അഞ്ച് വർഷം മുമ്പ് 2019 ൽ ഒരാളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. വൈറസ് സാധാരണയായി നേരിയ രോഗത്തിലേക്ക് നയിക്കുമെങ്കിലും, വിവിധ പ്രദേശങ്ങളിൽ കോഴിയിറച്ചിയിൽ കാണപ്പെടുന്ന ഏറ്റവും വ്യാപകമായ ഏവിയൻ ഇൻഫ്ലുവൻസ വൈറസുകളിൽ ഒന്നാണ് H9N2 എന്നതിനാൽ മനുഷ്യർക്ക് ഇടയ്ക്കിടെയുള്ള കേസുകൾ ഇനിയും ഉണ്ടാകാമെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

എന്താണ് H9N2 വെെറസ്?

പക്ഷികളിൽ സാധാരണയായി കാണപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസ വൈറസിൻ്റെ ഒരു ഉപവിഭാഗമാണ് H9N2. അണുബാധയുള്ള മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള  ഇടപെടലിലൂടെയോ വൈറസ് പടരുന്നു.

എച്ച്9എൻ2 ; ലക്ഷണങ്ങൾ എന്തൊക്കെ?

പനി
ചുമ
തൊണ്ട വേദന
തലവേദന
ക്ഷീണം
കൺജങ്ക്റ്റിവിറ്റിസ് (പിങ്ക് ഐ)
ശ്വാസതടസ്സം, ന്യുമോണിയ തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളും ഉണ്ടാകാം.

H5N1, H7N9 എന്നിവ പോലുള്ള മറ്റ് ഏവിയൻ ഇൻഫ്ലുവൻസ ഇനങ്ങളെ അപേക്ഷിച്ച് H9N2 ഭയപ്പെടുത്തുന്ന രോ​ഗമല്ല.  
എച്ച് 9 എൻ 2 പക്ഷിപ്പനി ചികിത്സയിൽ സനാമിവിർ (റെലെൻസ), ഒസെൽറ്റാമിവിർ (ടാമിഫ്ലു) തുടങ്ങിയ ആൻറി-വൈറൽ മരുന്നുകളും പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയും ഉൾപ്പെടുന്നു. 

വിളർച്ച തടയാൻ കഴിക്കാം ഇരുമ്പ് അടങ്ങിയ ആറ് ഭക്ഷണങ്ങൾ


 

click me!