Head Lice : പേൻ ഇത്രയും അപകടകാരിയോ? നിങ്ങൾ ഇതുവരെയും അറിയാത്ത ഒരു കാര്യം

By Web Team  |  First Published Mar 27, 2022, 9:45 AM IST

കുട്ടികളിലെ പേൻ ശല്യം എങ്ങനെ അകറ്റാമെന്നും അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഡബ്ലിൻ ക്ലിനിക്ക് ഉടമ നതാഷ ലൂക്കാസ് പറഞ്ഞു. കാലത്തിന്റെ ആരംഭം മുതൽ പേൻ നിലവിലുണ്ടെന്നും മനുഷ്യന്റെ തലയിൽ മാത്രമേ നിലനിൽക്കാൻ കഴിയൂവെന്നും നതാഷ പറഞ്ഞു. 


പേൻ ശല്യം (Head Lice ) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. കുട്ടികളിലും പേൻ ശല്യം രൂക്ഷമാകാറുണ്ട്. കുട്ടികളിലെ പേൻ ശല്യം എങ്ങനെ അകറ്റാമെന്നും അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഡബ്ലിൻ ക്ലിനിക്ക് ഉടമ നതാഷ ലൂക്കാസ് പറഞ്ഞു. കാലത്തിന്റെ ആരംഭം മുതൽ പേൻ നിലവിലുണ്ടെന്നും മനുഷ്യന്റെ തലയിൽ മാത്രമേ നിലനിൽക്കാൻ കഴിയൂവെന്നും നതാഷ പറഞ്ഞു. 

പേനുകൾക്ക് തലയിൽ മാത്രമേ ജീവിക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു.  തലയിൽ ഏറെ നാൾ ജീവിക്കുന്ന പേനുകൾ പിന്നീട് പ്രതിരോധശേഷിയുള്ളവരാകുന്നു. കുട്ടികൾ മുടി പോണി ടെയിൽ കെട്ടുന്നത് കുട്ടികളിലെ തലയിലെ പേൻ ശല്യം തടയാൻ സഹായിക്കുമെന്നും നതാഷ പറഞ്ഞു. 

Latest Videos

undefined

പേനുകൾ തലയിൽ നിന്ന് തലയിലേക്ക് മാത്രമേ പോകാൻ കഴിയൂ, അവർ ചാടുന്നില്ല, പറക്കുന്നില്ല, അതെല്ലാം മിഥ്യകളാണെന്നും  The Nitcracker Ireland ഹെയർ സലൂൺ ഉടമ പറഞ്ഞു. കുളിക്കുന്നതിന് മുമ്പ് മുടി നാല് ഭാഗങ്ങളായി ഇടാനും പ്രത്യേക ലായനി തലയിൽ പുരട്ടിയ ശേഷം പ്രത്യേക ചീപ്പ് ഉപയോഗിച്ച് ചീകാനും നതാഷ പറഞ്ഞു.എന്നാൽ പ്ലാസ്റ്റിക് ചീപ്പുകളോ വിടവുകൾ കൂടുതലുള്ളവയോ ചീപ്പുകൾ ഉപയോഗിക്കരുതെന്ന് അവർ മുന്നറിയിപ്പ് നൽകി.

പേനിന്റെ  മുട്ടകൾ വിരിയുന്നതിന് ഏഴ് മുതൽ ഒമ്പത് ദിവസം വരെ മാത്രമേ എടുക്കൂ, മുട്ടകൾ ആദ്യം ഇടുമ്പോൾ അവ വളരെ ചെറുതാണ്, നിങ്ങൾക്ക് അവയെ കാണാൻ പോലും കഴിയില്ല. എല്ലാ ദിവസവും കുട്ടികളുടെ മുടി ചീകണമെന്നും നതാഷ പറഞ്ഞു. 

തല നിറയെ പേൻ, മുറിവുകൾ ; പേൻ കൂടിയപ്പോൾ ഏഴ് വയസുകാരിയ്ക്ക് സംഭവിച്ചത്...

കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ശല്യം ചെയ്യുന്ന ഒന്നാണ് തലയിലെ പേനും താരനും. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പേൻ കൂടുകയും തലയിൽ ചൊറിച്ചിൽ അടക്കമുള്ള അസ്വസ്ഥതകൾ ഉണ്ടാക്കാനും തുടങ്ങുന്നു. തലയിൽ പേൻ കൂടി ഒടുവിൽ തല മൊട്ടയടിക്കേണ്ടി വന്ന സംഭവങ്ങൾ പോലും നിങ്ങൾ കേട്ടിട്ടുണ്ടാകും.

പേൻശല്യം കൂടി ചികിത്സക്കായി എത്തിയ ഒരു കുട്ടിയുടെ വീഡിയോ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നുള്ള  ഹെയർഡ്രെസ്സർ റേച്ചൽ മറൂൺ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ' കുട്ടി കാണാൻ വരുമ്പോൾ തല നിറയെ പേനായിരുന്നു. പേൻ കടിയേറ്റ് തലയിൽ മുറിവുകളും ഉണ്ടായിരുന്നു...'- റേച്ചൽ മറൂൺ പറഞ്ഞു. ഏഴ് വയസുള്ള കുട്ടി തല ഷോൾ കൊണ്ട് മൂടിയാണ് കാണാൻ എത്തിയതെന്നും റേച്ചൽ പറഞ്ഞു.

പേൻ ശല്യവുമായി നിരവധി പേർ ഇവിടെ ചികിത്സയ്ക്കായി വരാറുണ്ട്. എന്നാൽ ഇത് അങ്ങനെയല്ല. കണ്ടാൽ തന്നെ പേടിയാകുന്ന അവസ്ഥയായിരുന്നു. പേൻ ശല്യം കൂടിയതിനെ തുടർന്ന് തല മൊട്ടയടിക്കേണ്ടി വന്നു. പേൻ കുട്ടിയുടെ കഴുത്തിലും പുറകിലും ഒട്ടിപിടിച്ചിരിക്കുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

നിരവധി കേസുകൾ ചികിത്സിച്ചിട്ടുണ്ട്. എന്നാൽ ഇതായിരുന്നു ഞാൻ കണ്ടതിൽ ഏറ്റവും ​ഗുരുതരമായ കേസെന്നും റേച്ചൽ പറഞ്ഞു. മാസങ്ങളായി പേൻ ശല്യത്തിന് മറ്റ് ചികിത്സകൾ ചെയ്തിരുന്നുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്.

click me!