NeoCov: വുഹാൻ ഗവേഷകര്‍ കണ്ടെത്തിയ 'നിയോകോവ്' വെെറസിനെ കുറിച്ച് ലോകാരോഗ്യ സംഘടന പറയുന്നത്....

By Web Team  |  First Published Jan 28, 2022, 9:14 PM IST

'കൊവിഡ് 19 വൈറസിന് സമാനമായി മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ നിയോകോവിന് കഴിയും. മനുഷ്യർക്ക് അപകടകരമാകുന്നതിൽ നിന്ന് നിയോകോവ് ഒരു മ്യൂട്ടേഷൻ മാത്രമേയുള്ളൂ...'- ബയോആർക്‌സിവ് (bioRxiv) എന്ന പ്രീപ്രിന്റ് ശേഖരണത്തിൽ പോസ്റ്റ് ചെയ്ത പിയർ-റിവ്യൂഡ് പഠനത്തിൽ ഗവേഷകർ പറഞ്ഞു.


ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ 'നിയോകോവ്' (NeoCoV) എന്ന പുതിയ തരം കൊറോണ വൈറസിനെ കുറിച്ചാണ് ഇപ്പോഴുള്ള ചർച്ചകൾ. അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകർ പറയുന്നത്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്‌നിക്കാണ് വാർത്ത പുറത്തുവിട്ടത്.

ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ നിയോകോവ് കൊറോണ വൈറസിന് കൂടുതൽ പഠനം ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വുഹാൻ ഗവേഷകരുടെ ഒരു സംഘം ദക്ഷിണാഫ്രിക്കയിലെ വവ്വാലുകൾക്കിടയിൽ നിയോകോവ് എന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തി. ഈ വൈറസ് ഭാവിയിൽ മനുഷ്യർക്ക് ഭീഷണിയായേക്കുമെന്ന് ഒരു പഠനത്തിൽ ഗവേഷകർ പറഞ്ഞു.

Latest Videos

undefined

ജലദോഷം മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) വരെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ വൈറസുകൾ. വികസനത്തെക്കുറിച്ച് ബോധവാന്മാരാണെന്നും എന്നാൽ വൈറസ് മനുഷ്യർക്ക് അപകടസാധ്യതയുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

പഠനത്തിൽ കണ്ടെത്തിയ വൈറസ് മനുഷ്യർക്ക് അപകടസാധ്യത ഉണ്ടാക്കുമോ എന്നതിനെ കുറിച്ചറിയാൻ കൂടുതൽ പഠനം ആവശ്യമായി വരുമെന്നും ആരോഗ്യ സംഘടനയെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. മനുഷ്യരിലെ 75 ശതമാനം പകർച്ചവ്യാധികളുടെയും ഉറവിടം വന്യമൃഗങ്ങളാണെന്ന് ലോകാരോഗ് സംഘടന പറഞ്ഞു. തങ്ങളുടെ ഗവേഷണം പ്രീപ്രിന്റിൽ പങ്കുവച്ചതിന് ചൈനീസ് ഗവേഷകർക്ക് ലോകാരോഗ്യ സംഘടന നന്ദി പറഞ്ഞു.

'കൊവിഡ് 19 വൈറസിന് സമാനമായി മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ നിയോകോവിന് കഴിയും. മനുഷ്യർക്ക് അപകടകരമാകുന്നതിൽ നിന്ന് നിയോകോവ് ഒരു മ്യൂട്ടേഷൻ മാത്രമേയുള്ളൂ...'- ബയോആർക്‌സിവ് (bioRxiv) എന്ന പ്രീപ്രിന്റ് ശേഖരണത്തിൽ പോസ്റ്റ് ചെയ്ത പിയർ-റിവ്യൂഡ് പഠനത്തിൽ ഗവേഷകർ പറഞ്ഞു.

2012 ൽ സൗദി അറേബ്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഒരു വൈറൽ രോഗമായ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോമുമായി (MERS) ഈ വൈറസിന് അടുത്ത ബന്ധമുണ്ടെന്നും ​ഗവേഷകർ പറയുന്നു.

Read more : പുതിയ വൈറസ് 'നിയോകോവ്'; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

click me!