എന്താണ് സൽമാൻ ഖാനെ ബാധിച്ച 'സ്യൂയിസൈഡ് ഡിസീസ്'? അറിയേണ്ടതെല്ലാം...

By Web TeamFirst Published Jan 31, 2024, 2:10 PM IST
Highlights

മുഖത്തും തലയിലും കവിളിലും താടിയെല്ലിലുമെല്ലാം ഒന്ന് സ്പര്‍ശിക്കുമ്പോള്‍ പോലും കടുത്ത വേദന ഉണ്ടാകുന്നതാണ് രോഗ ലക്ഷണം. അതിനാലാണ് ഇതിനെ ആത്മഹത്യാ രോഗം എന്ന് വിളിക്കുന്നത്.

2011ൽ 'ബോഡിഗാർഡ്' എന്ന ബോളിവുഡ് സിനിമയുടെ റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൽമാൻ ഖാൻ യുഎസിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 'ട്രൈജെമിനൽ ന്യൂറൽജിയ' എന്ന ന്യൂറോളജിക്കൽ അവസ്ഥയാണ് ഖാൻ അനുഭവിച്ചിരുന്നത്. തനിക്ക് ട്രൈജമിനൽ ന്യൂറൽജിയ എന്ന വേദനാജനകമായ ഫേഷ്യൽ നാഡി ഡിസോർഡറാണെന്ന് സല്‍മാന്‍ ഖാന്‍ തന്നെയാണ്  മാധ്യമങ്ങളോട് പറഞ്ഞത്. ഇതുമൂലം തലയിലും കവിളിലും താടിയെല്ലിലും വർഷങ്ങളായി കടുത്ത വേദനയുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു. 

എന്താണ്  'ട്രൈജെമിനൽ ന്യൂറൽജിയ' എന്ന രോഗം? 

Latest Videos

തലയോട്ടിയിലെ ഞരമ്പുകളിൽ ഏറ്റവും വലുതായ ട്രൈജെമിനൽ നാഡിയിൽ നിന്നാണ് ഈ രോഗം ഉണ്ടാകുന്നത്.  മുഖത്തും തലയിലും കവിളിലും താടിയെല്ലിലുമെല്ലാം ഒന്ന് സ്പര്‍ശിക്കുമ്പോള്‍ പോലും കടുത്ത വേദന ഉണ്ടാകുന്നതാണ് രോഗ ലക്ഷണം. അതിനാലാണ് ഇതിനെ ആത്മഹത്യാ രോഗം എന്ന് വിളിക്കുന്നത്. മനുഷ്യന് ഉണ്ടാവുന്ന ഏറ്റവും വേദനാജനകമായ രോഗമെന്നും ഇത് അറിയപ്പെടുന്നുണ്ട്.

ശരീരത്തിലെ 12 മസ്തക നാഡികളില്‍ അഞ്ചാമനായ ട്രൈജെമിനല്‍ പലവിധ കാരണങ്ങളാല്‍ ഞെരിയുന്നതാണ് ഈ രോഗം. അനുഭവിക്കുന്നവരെ ആത്മഹത്യക്കുവരെ പ്രേരിപ്പിക്കും വിധം കഠിനമാണ് വേദന എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകാറുണ്ട്. സ്പര്‍ശിക്കുമ്പോഴോ പല്ലുതേയ്ക്കുമ്പോഴോ ആഹാര സാധനങ്ങള്‍ ചവയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ ചിലപ്പോള്‍ മുഖത്തേയ്ക്ക് ചെറുതായി കാറ്റ് വീശുമ്പോള്‍ പോലും തോന്നുന്ന വേദനയാണ് പ്രധാന ലക്ഷണം. ഈ രോഗം മൂലമുള്ള വിട്ടുമാറാത്ത വേദന മാനസികാരോഗ്യത്തെ പോലും ബാധിക്കും.  ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കും ഇത് കാരണമാകുന്നു. ഏതു പ്രായക്കാരേയും ട്രൈജെമിനൽ ന്യൂറൽജിയ ബാധിച്ചേക്കാമെങ്കിലും അമ്പത് വയസ്സിനുമേല്‍ പ്രായമുള്ളവരിലും സ്ത്രീകളിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Also read: ഈ ഏഴ് ഭക്ഷണങ്ങള്‍ നിങ്ങളുടെ തലവേദനയെ കൂട്ടാം...

youtubevideo

click me!