സാധാരണ ഗതിയിൽ സ്വപ്‌നാടനം കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. അതുകൊണ്ടുതന്നെ ആരും ഇതിനു ചികിത്സ തേടാറുമില്ല.
സ്വപ്നാടനം, നിദ്രാടനം എന്നീ പേരുകളിൽ അറിയപ്പെടുന്ന വളരെ സാമാന്യമായൊരു മെഡിക്കൽ കണ്ടീഷനാണ് 'സോംനാംബുലിസം'. രാത്രിയോ പകലോ, ഉറക്കത്തിന്റെ അബോധാവസ്ഥയിൽ, അതായത് വേണ്ടത്ര സ്വബോധത്തോടെയല്ലാതെ ഒരു വ്യക്തി നടത്തുന്ന പ്രവൃത്തികളെ സൂചിപ്പിക്കാനാണ് ഈ പേര് സാധാരണ വൈദ്യശാസ്ത്രത്തിൽ ഉപയോഗിച്ച് വരുന്നത്. സിനിമകളിൽ മാത്രമല്ല, നിത്യജീവിതത്തിലും പലരും കണ്ടിട്ടുണ്ടാകും ഇങ്ങനെ സ്വപ്നാടനം നടത്തുന്നവരെ. നടക്കുക, ഓടുക, ചാടുക, കരയുക തുടങ്ങി പല തരത്തിൽ ഇത് പ്രവർത്തികമാക്കപ്പെടാം.
undefined
സാധാരണഗതിയിൽ ഒരാളുടെ ഉറക്കത്തിന്റെ ആദ്യമണിക്കൂറുകളിൽ, അഥവാ നമ്മുടെ സ്ലീപ്പ് സൈക്കിളിന്റെ ആദ്യത്തെ രണ്ടു ഭാഗങ്ങളിലാണ് ഇങ്ങനെയുള്ള നിദ്രാടന പ്രവണത കണ്ടുവരുന്നത്. കുട്ടികളിൽ ഈ പ്രവണത മുതിർന്നവരേക്കാൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ജനിക്കുന്ന കുഞ്ഞുങ്ങളിൽ 20 ശതമാനവും ജീവിതത്തിൽ എപ്പോഴെങ്കിലും, ഒരിക്കലെങ്കിലും,സ്വപ്നാടനം നടത്തിയിട്ടുണ്ടാകും എന്നാണ് പഠനങ്ങൾ പറയുന്നത്. മിക്കവാറും പെൺകുട്ടികളിൽ ആർത്തവമെത്തുന്നതോടെ സ്വപ്നാടനപ്രവണത പതിയെ ഇല്ലാതാവുകയാണ് പതിവ്.
എന്താണ് സ്വപ്നാടനത്തിന് കാരണം?
ഗവേഷകർ ഇന്നുവരെ ഇതിനു കൃത്യമായ ഒരു കാരണം കണ്ടെത്തിയിട്ടില്ല. കുടുംബത്തിൽ മറ്റുള്ളവർക്ക് ഇതേ പ്രശ്നമുണ്ടെങ്കിൽ, നിങ്ങൾക്കും ഉണ്ടാകാൻ ഇടയുണ്ട് എന്നൊരു നിരീക്ഷണവും വൈദ്യശാസ്ത്ര സമൂഹത്തിൽ നിന്ന് വന്നിട്ടുണ്ട്. കാരണം എന്തെന്നത് ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ടിട്ടില്ല എങ്കിലും സ്വപ്നാടനത്തെ ട്രിഗർ ചെയ്യുന്ന ചിലതിനെ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.
സ്വപ്നാടനത്തിന് എന്താണ് ചികിത്സ ?
സാധാരണ ഗതിയിൽ സ്വപ്‌നാടനം കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. അതുകൊണ്ടുതന്നെ ആരും ഇതിനു ചികിത്സ തേടാറുമില്ല. എന്നാലും, പരമാവധി കൃത്യസമയത്ത് ഉറങ്ങുക, ഉറക്കം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക, രാത്രി കിടക്കുന്ന മുറി ഇരുട്ടായിരിക്കാൻ ശ്രദ്ധിക്കുക, രാത്രി മൂത്രശങ്ക ഉണ്ടാകാതിരിക്കാൻ വേണ്ടി കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിച്ചിട്ടു കിടക്കുക, ഉറങ്ങുന്നതിന് തൊട്ടുമുമ്പായി വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, ഉറങ്ങും മുമ്പ് മനസ്സിനെ തണുപ്പിക്കാൻ വേണ്ടി നല്ലൊരു കുളി പാസ്സാക്കുക, രാത്രി ഉറങ്ങും മുമ്പ് മെഡിറ്റേഷൻ ശീലമാക്കുക എന്നിങ്ങനെ ചില മുൻകരുതലുകൾ സ്വീകരിക്കുന്നത് നന്നായിരിക്കും. ഒപ്പം, രാത്രി കിടപ്പറയുടെ വാതിൽ നല്ലപോലെ കുറ്റിയിട്ടു കിടന്നാൽ, പുറത്തേക്ക് ഇറങ്ങിപ്പോകുന്നതുകൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാം.
സ്വപ്നാടനത്തിന്റെ അവസ്ഥാന്തരങ്ങൾ, ചില മാരകമായ വേർഷനുകൾ