Health Tips : അകാലനര നിങ്ങളെ അലട്ടുന്നുണ്ടോ? കാരണങ്ങൾ അറിഞ്ഞിരിക്കാം

By Web Team  |  First Published May 17, 2024, 7:24 AM IST

തൈറോയ്ഡ് തകരാറുകൾ, വിറ്റിലിഗോ, സ്വയം രോഗപ്രതിരോധ രോഗങ്ങൾ തുടങ്ങിയ ചില രോഗാവസ്ഥകൾ അകാല നരയ്ക്ക് കാരണമാകും. മുടിയിൽ ഉപയോ​ഗിക്കുന്ന ചില ഉൽപന്നങ്ങൾ, പരിസ്ഥിതി മലിനീകരണം, ചില മരുന്നുകൾ എന്നിവയിലെ ‌രാസവസ്തുക്കൾ മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം.


അകാലനര ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ്. പെട്ടെന്ന് മുടി നരച്ചുതുടങ്ങുന്നത് ആളുകളുടെ ആത്മവിശ്വാസത്തെ ബാധിക്കാം. പ്രായം കൂടുമ്പോൾ മുടി നരയ്ക്കുന്നത് സ്വഭാവികമാണെങ്കിലും ചെറുപ്പത്തിലെ മുടി നരയ്ക്കുന്നത് പലർക്കും ഉൾക്കൊളളാൻ കഴിയില്ല. ഇന്ന് കുട്ടികളിൽ പോലും മുടിനരയ്ക്കുന്നതായി കണ്ട് വരുന്നു.

അകാലനര സാധാരണ പ്രായപരിധിയേക്കാൾ നേരത്തെയുള്ള പ്രായത്തിൽ തന്നെ വ്യക്തികൾക്ക് മുടി നരയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു. ജനിതകശാസ്ത്രവും വിറ്റാമിൻ കുറവുകൾ പോലുള്ള മറ്റ് ഘടകങ്ങളും അകാല നരയ്ക്ക് കാരണമാകുന്നതായി ഡെർമറ്റോളജിസ്റ്റ് പ്രിയങ്ക കുരി പറയുന്നു. 

Latest Videos

undefined

ശരീരത്തിലെ മെലാനിൻ ഉത്പാദനം ക്രമേണ കുറയുന്നു. 20 വയസ്സിന് മുമ്പ് മുടി വെളുത്തതോ നരച്ചതോ ആയാൽ, ഇത് സാധാരണയായി അകാലനരയായി സൂചിപ്പിക്കുന്നു. പ്രായമായ ഒരാൾക്ക് വെളുത്ത മുടി ഉണ്ടാകുന്നത് വളരെ സാധാരണമാണെങ്കിലും ശരിയായ സമയത്തിന് മുമ്പ് ഇത് സംഭവിക്കുകയാണെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ട്രൈക്കോളജി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

അകാലനരയുടെ കാരണങ്ങൾ

1. പാരമ്പര്യം (അകാലനരയ്ക്കു പിന്നിൽ പാപമ്പര്യം വലിയൊരു പങ്കുവഹിക്കുന്നുണ്ട്. മാതാപിതാക്കൾക്കോ അവരുടെ മാതാപിതാക്കൾക്കോ ചെറുപ്രായത്തിലേ നര വന്നിട്ടുണ്ടെങ്കിൽ സാധ്യത കൂടുതലാണ്.)

2. സമ്മർദ്ദം (നീണ്ടുനിൽക്കുന്ന സമ്മർദ്ദം നരച്ച മുടിയുടെ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ട്രെസ് ഹോർമോണുകൾ മെലാനിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് അകാല നരയിലേക്ക് നയിക്കുന്നു.)

3. ചില പോഷകങ്ങളുടെ കുറവ്. ( പ്രത്യേക വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തമായ ഉപഭോഗം, പ്രത്യേകിച്ച് വിറ്റാമിൻ ബി 12, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവ അകാലനരയുടെ വികാസത്തിൽ ഒരു പങ്കു വഹിച്ചേക്കാം. വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി 3, കാൽസ്യം എന്നിവയുടെ കുറവ് ചെറുപ്പത്തി‌ൽ തന്നെ വെളുത്ത മുടിക്ക് കാരണമാകുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ട്രൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.)

4. പുകവലി 

5. തൈറോയ്ഡ് തകരാറുകൾ, വിറ്റിലിഗോ, സ്വയം രോഗപ്രതിരോധ രോഗങ്ങൾ തുടങ്ങിയ ചില രോഗാവസ്ഥകൾ അകാല നരയ്ക്ക് കാരണമാകും. മുടിയിൽ ഉപയോ​ഗിക്കുന്ന ചില ഉൽപന്നങ്ങൾ, പരിസ്ഥിതി മലിനീകരണം, ചില മരുന്നുകൾ എന്നിവയിലെ ‌രാസവസ്തുക്കൾ മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം.

പാത്രങ്ങളിലെ കറയും കരിയും കളയാൻ ഇതാ മൂന്ന് എളുപ്പവഴികൾ

 

click me!