സൺസ്ക്രീൻ വെയിലത്ത് മാത്രം ഉപയോ​ഗിച്ചാൽ മതിയോ?

By Web Team  |  First Published Mar 18, 2024, 12:08 PM IST

ചുളിവുകൾ, സൂര്യൻ്റെ പാടുകൾ, അയഞ്ഞ ചർമ്മം എന്നിവയുൾപ്പെടെ അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾക്കും യുവി പ്രകാശം കാരണമാകുന്നു. അൾട്രാവയലറ്റ് എക്സ്പോഷർ ഈ പ്രോട്ടീനുകളെ നശിപ്പിക്കുകയും അകാല വാർദ്ധക്യത്തിലേക്കും നയിക്കുകയും ചെയ്യുന്നു. 


പുറത്ത് പോകുന്ന സമയങ്ങളിൽ പലരും ഉപയോ​ഗിക്കുന്ന ഒന്നാണ് സൺസ്ക്രീൻ ലോഷനുകൾ. സൺസ്ക്രീൻ ലോഷൻ വെയിൽ ഉള്ളപ്പോൾ മാത്രമല്ല, മറിച്ച്, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കേണ്ട ഒരു പ്രധാന ചർമ്മ സംരക്ഷണ വസ്തുവാണെന്ന കാര്യം പലരും അറിയാതെ പോകുന്നു. സൺസ്‌ക്രീൻ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

Latest Videos

undefined

ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സൂര്യരശ്മികൾ. എന്നിരുന്നാലും, സൺസ്ക്രീൻ ലോഷനുകൾ ഇല്ലാതെ സൂര്യന്റെ വെയിൽ അമിതമായി കൊള്ളുന്നത് നല്ലതല്ല. സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് അൾട്രാവയലറ്റ് രശ്മികൾ അമിതമായി ഏൽക്കുന്നതിന്റെ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടുവാൻ സഹായിക്കുന്നു.

രണ്ട്...

അമിതമായ അൾട്രാവയലറ്റ് എക്സ്പോഷർ ചർമ്മകോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കുന്നു. ഈ കേടുപാടുകൾ ശാശ്വതമാകുമ്പോൾ, അത് കോശങ്ങൾ അനിയന്ത്രിതമായി വളരാൻ ഇടയാക്കുന്നു. ഇത് ചർമ്മ കാൻസറിലേക്കും നയിക്കുന്നു. സൺസ്ക്രീൻ ഈ യുവി എക്സ്പോഷർ തടയുകയും സൂര്യാഘാതം തടയുകയും ചെയ്യുന്നു.

മൂന്ന്...
 
ചുളിവുകൾ, സൂര്യൻ്റെ പാടുകൾ, അയഞ്ഞ ചർമ്മം എന്നിവയുൾപ്പെടെ അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾക്കും യുവി പ്രകാശം കാരണമാകുന്നു. അൾട്രാവയലറ്റ് എക്സ്പോഷർ ഈ പ്രോട്ടീനുകളെ നശിപ്പിക്കുകയും അകാല വാർദ്ധക്യത്തിലേക്കും നയിക്കുകയും ചെയ്യുന്നു. സൺസ്‌ക്രീൻ ലോഷനുകൾ പതിവായി ഉപയോഗിക്കുന്നത് അകാല വാർദ്ധക്യത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

നാല്...

സൺസ്ക്രീൻ ഇടാതെ  പുറത്തുപോകുന്നത് സൂര്യതാപത്തിന് കാരണമാകും. ഇത് ചർമ്മത്തിൽ ചുവന്ന തടിപ്പ്, നിറം മങ്ങൽ, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകും. ഏത് കാലാവസ്ഥയിലായാലും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ സൺസ്‌ക്രീൻ ചർമ്മത്തിൽ പുരട്ടിയാൽ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാം.

അഞ്ച്...

പുറത്തേക്കിറങ്ങുന്നതിന് മുമ്പ് കുറഞ്ഞത് അര മണിക്കൂർ മുമ്പെങ്കിലും സൺസ്ക്രീൻ പുരട്ടുന്നതാണ് ഏറ്റവും നല്ലത്.
മുഖക്കുരു സാധ്യതയുള്ള ചർമ്മമോ എണ്ണമയമുള്ള ചർമ്മമോ ആണ് ഉള്ളതെങ്കിൽ, ജെൽ രൂപത്തിലുള്ള സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കുക.

ആറ്...

വിട്ടുമാറാത്ത അൾട്രാവയലറ്റ് എക്സ്പോഷർ മെലാസ്മ, ഹൈപ്പർപിഗ്മെൻ്റേഷൻ എന്നിവ പോലെ ചർമ്മത്തിൽ കറുത്ത പാടുകൾ ഉണ്ടാക്കും. ഈ പാടുകൾ ചികിത്സിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതുമാണ്. 

കരുത്തുറ്റ മുടിയാണോ ആ​ഗ്രഹിക്കുന്നത്? പരീക്ഷിക്കാം പാലക് ചീര ഹെയർ പാക്ക്

 

click me!